ലക്സസിന്റെ ഹൈബ്രിഡ് എസ്യുവി സ്വന്തമാക്കി യുവ നടന് ബാലു വര്‍ഗീസ്. പ്രീമിയം സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിതരണക്കാരായ റോഡ് വേയ്സില്‍ നിന്നാണ് താരം ലെക്സസ് എന്‍എക്സ് 300 എച്ച് സ്വന്തമാക്കിയത്. പുതിയ മോഡല്‍ എന്‍എക്സ് 350 എച്ച് എത്തിയതോടെ 2021ല്‍ എന്‍എക്സ് 300 എച്ചിനെ ലക്സസ് വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ആഡംബരവും കരുത്തും ഒരുപോലെ ചേര്‍ന്ന എസ്യുവിയാണ് എന്‍എക്സ് 300 എച്ച്. 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടറുമാണ് വാഹനത്തില്‍. 194 ബിഎച്ച്പി കരുത്തും 210 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്. 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വൊറും 9.2 സെക്കന്‍ഡ് മാത്രം മതി. ഏകദേശം 63 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ എക്സ്ഷോറൂം വില.