ഗുജറാത്ത് കലാപകാലത്തെ കൂട്ടക്കൊല കേസിൽ 22 പ്രതികളെ കോടതി വെറുതെ വിട്ടു. പഞ്ചുമഹൽ ജില്ലയിലെ സെഷൻസ്കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. 2002 ഫെബ്രുവരി 28നാണ് കൂട്ടക്കൊല നടന്നത്.
കൊല്ലപ്പെട്ടവരിൽ രണ്ടു കുട്ടികളും ഉണ്ടായിരുന്നു. മൃതദേഹങ്ങൾ കത്തിച്ചുകളഞ്ഞു എന്നാണ് കേസ്.
ദിയോൾ ഗ്രാമത്തിൽ മുസ്ലിം സമുദായത്തിൽപ്പെട്ട 17 പേരെയാണ് കൂട്ടക്കൊല ചെയ്തത്.
രണ്ടുവർഷത്തിനുശേഷം പോലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ഉത്തരവ്. മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നില്ല.
പ്രതികളിൽ 8 പേർ വിചാരണ കാലത്ത് മരിച്ചുപോയിരുന്നു.