നടത്തമെന്നത് ചെറിയ രീതിയിലുള്ള വ്യായാമമാണ്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. നടക്കുന്നതിന് പല രീതികളുണ്ട്. വളരെ വേഗത്തില്‍ ഓടുക, പതുക്കെ നടക്കുക അല്ലെങ്കില്‍ വളരെ വേഗത്തില്‍ ഓടുകയോ വളരെ പതുക്കെ നടക്കുകയോ തുടങ്ങി നിരവധി മാര്‍ഗങ്ങളുണ്ട്. ഈ നടത്തത്തെ ബ്രിസ്ക് വാക്കിങ് എന്ന് വിളിക്കുന്നു. ബ്രിസ്ക് വാക്കിങ് മെമ്മറി ശേഷി വര്‍ധിപ്പിക്കും. മാനസികാരോഗ്യം നിലനിര്‍ത്തും. ഇതോടൊപ്പം ബ്രിസ്ക് വാക്കിങ്ങിന് മറ്റ് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. വെറും 10 മിനിറ്റ് നടത്തം കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. ഹെല്‍ത്ത്ലൈനില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ബ്രിസ്ക് വാക്കിങ് ഒരു കാര്‍ഡിയോ വ്യായാമമാണ്. ഇത് ശാരീരികവും മാനസികവുമായി നിരവധി ഗുണങ്ങള്‍ നല്കുന്നു. കൂടുതല്‍ കലോറി എരിച്ച് അമിത ഭാരം കുറയ്ക്കാന്‍ നടത്തം സഹായിക്കുന്നു. മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു. കാലുകള്‍ നന്നായി നീട്ടി വച്ച് കൈകള്‍ ആഞ്ഞു വീശിയുളള ബ്രിസ്ക് വാക്കിങ് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ആഴ്ചയില്‍ 5 ദിവസം നടക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഒരു പഠനം പറയുന്നു. പതിവ് കാര്‍ഡിയോ വ്യായാമം രക്തത്തിലെ എല്‍ഡിഎല്‍ (മോശം) കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. ബ്രിസ്ക് വാക്കിങ് പോലുള്ള കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്യുന്നതിലൂടെ ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാം. ഇത് ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നു. പക്ഷാഘാതം, ഹൃദയാഘാതം, ഹൃദയസ്തംഭനം തുടങ്ങിയവയ്ക്കുള്ള സാധ്യത കുറയ്ക്കാം. പ്രമേഹ രോഗികള്‍ക്ക് പതിവ് ബ്രിസ്ക് വാക്കിങ് വളരെ ഗുണം ചെയ്യും. ഈ വ്യായാമം രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കാന്‍ അനുവദിക്കുന്നില്ല, മാത്രമല്ല ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യും. ദിവസേനയുള്ള ബ്രിസ്ക് വാക്കിങ് മാനസികാരോഗ്യം മെച്ചപ്പെത്തും. ഈ കാര്‍ഡിയോ വ്യായാമം ചെയ്യുന്നത് ആത്മാഭിമാനം വര്‍ധിപ്പിക്കുകയും ഉറക്കം മെച്ചപ്പെടുത്തുകയും തലച്ചോറിന്റെ ശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.