സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശം നയപ്രഖ്യാപന പ്രസംഗമാണ് ഇന്ന് നിയമസഭയിൽ നടത്തിയത് എന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ ഫലമാണിതെന്നും സതീശന് ആരോപിച്ചു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് വായിച്ചത് യായാഥാര്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത നയപ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാതെയും ശമ്പളം പോലും കൊടുക്കാനില്ലാത്തതുമായ അവസ്ഥയിലാണ് നിലവില്‍ സര്‍ക്കാര്‍. എന്നാല്‍ ഇത് മറച്ചുവെച്ച് കേരളത്തിന്റെ സാമ്പത്തിക നില ഭദ്രമാണെന്നാണ് പറയുന്നത്.
ഇന്ത്യയിലെ മികച്ച പോലീസ് കേരളാ പോലീസാണെന്നാണ് മറ്റൊരു വാദം. ഏറ്റവും മോശം പോലീസ് സേനയായി കേരളാ പോലീസ് അധഃപതിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തിലാണ് ഇത്തരം പരാമര്‍ശമെന്ന് ഓര്‍ക്കണമെന്നും സതീശന് പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനെ വിമർശിക്കുന്നതിൽ മൃദു സമീപനം സ്വീകരിച്ച സംസ്ഥാന സർക്കാർ . കേന്ദ്രത്തിനെ തലോടുകയാണുണ്ടായതെന്നും പരിഹസിച്ചു.