sunset 3

കേരളത്തിലെ വനങ്ങളില്‍ വന്യജീവികള്‍ ക്രമാതീതമായി വര്‍ധിക്കുന്നതു തടയാന്‍ നടപടി വേണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. അടിയന്തിര പ്രാധാന്യമുള്ള വിഷയമായി ഇക്കാര്യത്തില്‍ ഹര്‍ജി നല്‍കും. സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടി. വന്യമൃഗ ശല്യത്തെക്കുറിച്ചു പഠിക്കാന്‍ കേരള വനം ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കടുവയുടെ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ നാളെ വയനാട്ടില്‍ സര്‍വകക്ഷി യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പുതിയ നമ്പര്‍ സീരീസ് നല്‍കും. മൂന്നു തരത്തിലാണ് പുതിയ നമ്പര്‍ സീരീസ് ക്രമീകരിക്കുക. കെ.എല്‍-15 കെഎസ്ആര്‍ടിസിക്കാണ്. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് കെ.എല്‍-15 എഎ നല്‍കും. തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് കെഎല്‍-15 എബി, അര്‍ദ്ധ സര്‍ക്കാര്‍- സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് കെഎല്‍ 15-എസി എന്നു തുടങ്ങുന്ന വിധത്തിലും ക്രമീകരിക്കും. പുതിയ നമ്പര്‍ ക്രമത്തിനായി മോട്ടോര്‍ വാഹനവകുപ്പ് നിയമത്തില്‍ ഭേദഗതി വേണ്ടിവരും.

നേപ്പാളിലെ പൊഖാറ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വിമാനം തകര്‍ന്നുവീണ് 72 പേര്‍ മരിച്ചു. അഞ്ച് ഇന്ത്യക്കാരടക്കം 68 യാത്രക്കാരും നാല് ജീവനക്കാരുമാണു വിമാനത്തില്‍ ഉണ്ടായിരുന്നത്. യെതി എയര്‍ലൈന്‍സിന്റെ വിമാനമാണു തകര്‍ന്നുവീണ് കത്തി നശിച്ചത്.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

ഹൈക്കോടതി ജഡ്ജിക്കു നല്‍കാനെന്ന പേരില്‍ ബലാത്സംഗ കേസിലെ പ്രതിയായ സിനിമാ നിര്‍മ്മാതാവില്‍നിന്ന് ലക്ഷങ്ങള്‍ കോഴ വാങ്ങിയ അഭിഭാഷക അസോസിയേഷന്‍ ഭാരവാഹിക്കെതിരെ പൊലീസിന്റെ അന്വേഷണം. ഹൈക്കോടതി ജഡ്ജിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ റജിസ്ട്രാര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്.

അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ച സിപിഎം ഏരിയ കമ്മറ്റിയംഗം എ.പി സോണയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതിനു പിറകേ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയ ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗമായ പി.ഡി ജയനോട് സിപിഎം വിശദീകരണം തേടും. ഇന്നലെ ചേര്‍ന്ന ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.

ഡോ. അച്ചു ചന്ദ്രന്‍, ഡോ. കെ. എം. അമ്പിളി, ഡോ. ആന്‍ജിനേയലു കൊത്തകോട്ട, ഡോ. അരവിന്ദ് മാധവന്‍, ഡോ. ആര്‍. ധന്യ, ഡോ. നോയല്‍ ജേക്കബ് കളീക്കല്‍ എന്നിവര്‍ക്കു കേരളാ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ 2022-ലെ സംസ്ഥാന യുവ ശാസ്ത്രജ്ഞ പുരസ്‌കാരം. 50,000 രൂപ ക്യാഷ് അവാര്‍ഡും മുഖ്യമന്ത്രിയുടെ സ്വര്‍ണ മെഡലും തെരഞ്ഞെടുക്കപ്പെടുന്ന പ്രൊജക്ടുകള്‍ക്ക് 50 ലക്ഷം രൂപ വരെയുള്ള ധനസഹായവും ലഭിക്കും. ഒരു അന്തര്‍ദേശീയ ശാസ്ത്ര സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനുള്ള യാത്രാ സഹായവും നല്‍കും.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

സര്‍ക്കാര്‍ വകുപ്പുകള്‍ വാട്ടര്‍ അതോറിറ്റിക്കു നല്‍കാനുള്ളത് 228 കോടി രൂപ. കുടിശിക നിവാരണത്തിനുള്ള ആംനസ്റ്റി പദ്ധതി വഴി നാല്‍പ്പത് കോടി രൂപ പിരിച്ചെടുത്തപ്പോള്‍ 311 കോടി രൂപയുടെ കുടിശിക എഴുതിത്തള്ളി. കുടിശിക പൂര്‍ണമായി പിരിച്ചെടുക്കാതെയാണ് സര്‍ക്കാര്‍ വെള്ളക്കരം വര്‍ധിപ്പിക്കുന്നത്.

ശ്രീകാര്യം കട്ടേലയില്‍ മദ്യപാനത്തിനിടെ ഉണ്ടായ വഴക്കിനെത്തുടര്‍ന്നു കൊലപാതകം. ശ്രീകാര്യം കട്ടേലയില്‍ അമ്പാടി നഗര്‍ സ്വദേശി സാജുവാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ നാലുമണിയോടെയാണ് കട്ടേല ട്രിനിറ്റി സ്‌കൂളിനു സമീപം സാജുവിന്റെ മൃതദേഹം കണ്ടെത്തിയത്. സാജുവിന്റെ സുഹൃത്ത് അനീഷിനെ പോലീസ് തെരയുന്നു.

തിരുവനന്തപുരം മംഗലപുരത്ത് പൊലീസിനുനേരെ ബോംബെറിഞ്ഞ കേസിലെ പ്രതി ഷെഫീക്കിനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. ആര്യനാട് നിര്‍മാണത്തിലുള്ള ഒരു വീട്ടില്‍ കൂട്ടാളിക്കൊപ്പം ഒളിവില്‍ താമസിക്കുകയായിരുന്ന ഇവരെ ചോദ്യം ചെയ്ത വീട്ടുടമയെ മര്‍ദ്ദിച്ച് കിണറ്റിലിട്ടു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഷെഫീക്കിനെ പിടികൂടിയത്. ഷെഫീക്കിന്റെ കൂട്ടാളി അബിന്‍ ഓടി രക്ഷപ്പെട്ടു.

ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കണമെന്നു നിര്‍ദേശിച്ച എസ്ഐയുമായി വാക്കേറ്റം. സിപിഎം ചേരാവള്ളി ലോക്കല്‍ കമ്മിറ്റി അംഗം അഷ്‌കര്‍ നമ്പലശേരിയാണ് കായംകുളം എസ്ഐ ശ്രീകുമാറുമായി റോഡില്‍ വാക്കേറ്റമുണ്ടായത്. തല്ലുന്നെങ്കില്‍ തല്ലിനോക്ക് എന്ന് എസ്ഐയെ വെല്ലുവിളിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

തൃക്കാക്കര നഗരസഭയില്‍ പ്രതിപക്ഷം സമരത്തിന്. നാളെ നഗരസഭാ കവാടത്തിന് മുന്നില്‍ പ്രതിപക്ഷത്തെ എല്‍ഡിഎഫിന്റെ 18 കൗണ്‍സിലര്‍മാര്‍ കിടപ്പു സമരം നടത്തും. ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പനെതിരെ പോലീസില്‍ പരാതി നല്‍കിയ സെക്രട്ടറിയെ യുഡിഎഫ് പീഡിപ്പിക്കുന്നുണ്ടെന്ന് ആരോപിച്ചാണു സമരം.

ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണുകളുടെ വില വര്‍ധിക്കുമെന്ന് ഗൂഗിളിന്റെ മുന്നറിയിപ്പ്. കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ 2,273 കോടി രൂപ പിഴ ചുമത്തിയതുമൂലം വില കൂട്ടുമെന്നാണ് ഗൂഗിള്‍ പറയുന്നത്. പ്ലേ സ്റ്റോര്‍ വഴി കുത്തക ദുരുപയോഗം ചെയ്തതിന് 936 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം ഗൂഗിളില്‍നിന്ന് പിഴയായി ഈടാക്കിയത്.

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരിക്കു വധഭീഷണി ഫോണ്‍ സന്ദേശം കര്‍ണാടകയിലെ ജയിലില്‍നിന്ന്. 100 കോടി രൂപ തന്നില്ലെങ്കില്‍ വധിക്കുമെന്നായിരുന്നു ഗഡ്കരിയുടെ നാഗ്പൂരിലെ ഓഫീസിലേക്കു രണ്ടു തവണ ഭീഷണി ഫോണ്‍ സന്ദേശമെത്തിയത്. ബെലഗാവി ജയിലിലുള്ള ജയേഷ് കാന്ത എന്ന ഗുണ്ടാ നേതാവാണ് അനധികൃത ഫോണ്‍ ഉപയോഗിച്ച് വിളിച്ചത്.

ജോഷിമഠില്‍ വിള്ളലുണ്ടായി തകര്‍ന്നു വീഴാറായ കെട്ടിടങ്ങളുടെ എണ്ണം 780 കടന്നു. 148 കെട്ടിടങ്ങളാണ് ജില്ലാ ഭരണകൂടം അപകട മേഖലയായി രേഖപ്പെടുത്തിയത്. 754 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ജോഷിമഠ് ഇടിഞ്ഞു താണുകൊണ്ടിരിക്കുകയാണെന്നാണു റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് മുന്‍ എംപിയുടെ സഹോദരനെ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. കേസിലെ ഒന്നാം പ്രതി അന്ത്രോത്ത് എംജിഎസ്എസ്എസ് സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്ന നൂറുള്‍ അമീനെയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പിരിച്ചുവിട്ടത്. ഒന്നാം പ്രതിയായ നൂറുള്‍ അമീനും രണ്ടാം പ്രതിയായ മുന്‍ എംപി മുഹമ്മദ് ഫൈസലും അടക്കമുള്ളവര്‍ നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.

തമിഴ്നാട് കാഞ്ചീപുരത്തെ വിനോദസഞ്ചാര കേന്ദ്രമായ സിവിലിമേടില്‍ മലയാളി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത പ്രദേശവാസികളായ ആറു പേരെ അറസ്റ്റു ചെയ്തു. വിപ്പേട് സ്വദേശികളായ മണികണ്ഠന്‍, വിപ്പേട് വിമല്‍, ശിവകുമാര്‍, തെന്നരസു, വിഘ്നേഷ്, തമിഴരശന്‍ എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടിലെ കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ പതിനേഴുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസുകാരനെ അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച പ്രയാഗ് രാജില്‍നിന്ന് പിലിഭിത്തിലേക്ക് മടങ്ങുകയായിരുന്ന അലഹബാദ് യൂണിവേഴ്‌സിറ്റിയിലെ ബിഎസ്എഫ് ജവാന്റെ മകളെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇയാളെ സസ്പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

ഡല്‍ഹിയില്‍ മലയാളികള്‍ നടത്തിപ്പുകാരായ ജ്വല്ലറിയുടെ പേരില്‍ കോടികളുടെ നിക്ഷേപതട്ടിപ്പ്. മലയാളികളും ഉത്തരേന്ത്യക്കാരും അടക്കമുള്ളവരുടെ ലക്ഷങ്ങളാണ് നഷ്ടപ്പെട്ടത്. ഉടമകളായ കോട്ടയം സ്വദേശി നടേശന്‍, തൃശൂര്‍ സ്വദേശി ജോമോന്‍ എന്നിവര്‍ക്കെതിരായ പരാതികള്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറിയെന്ന് ഡല്‍ഹി പൊലീസ്.

രാജ്യസുരക്ഷയില്‍ ഇന്ത്യന്‍ കരസേനയുടെ സംഭാവനകള്‍ സമാനതകളില്ലാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കരുത്തുറ്റ സേനാബലം ഓരോ ഇന്ത്യക്കാരനും അഭിമാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സെക്കന്തരാബാദ്- വിശാഖപട്ടണം വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ജയിലിലുള്ള അധോലോക നേതാവ് ഛോട്ടാ രാജന്‍ എന്ന രാജേന്ദ്ര നികല്‍ജെയ്ക്കു പിറന്നാള്‍ ആശംസകളുമായി കബഡി മല്‍സരത്തിന്റെ പോസ്റ്ററുകള്‍. മുംബൈയിലാണു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്റര്‍ പതിച്ച ആറുപേരെ അറസ്റ്റു ചെയ്തു. മലാഡിലെ കുരാര്‍ ഗ്രാമത്തില്‍ കബഡി മത്സരം നടത്തുമെന്നാണു പോസ്റ്ററില്‍ പറഞ്ഞിരുന്നത്.

രാജസ്ഥാനിലെ ബാര്‍മറില്‍ 26 വയസുള്ള ഇരട്ടകള്‍ സമാനമായ അപകടത്തില്‍ മരിച്ചു. സുമേര്‍ സിംഗ് ഗുജറാത്തിലെ സൂറത്തില്‍ വീടിന്റെ ടെറസില്‍ നിന്ന് വീണ് മരിച്ചപ്പോള്‍ ഇരട്ട സഹോദരനായ സോഹന്‍ സിംഗ് 900 കിലോമീറ്റര്‍ അകലെയുള്ള വീടിനു സമീപത്തെ വാട്ടര്‍ ടാങ്കിലേക്കു വീണ് മരിച്ചു. ഇരുവരുടെയും മൃതദേഹം ജന്മനഗരമായ സാര്‍ണോകാതലയില്‍ ഒരേ ചിതയില്‍ സംസ്‌കരിച്ചു.

കിടപ്പുമുറിയില്‍ ഭാര്യയുമൊന്നിച്ചു കണ്ട കാമുകന്റെ തലവെട്ടിയെടുത്ത് യുവാവ്. ജാര്‍ഖണ്ഡിലെ ലോഞ്ചോ ഗ്രാമത്തില്‍ ശ്യാംലാല്‍ ഹെംബ്രം എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ മരത്തില്‍ കെട്ടിയിട്ട് തല വെട്ടിയെടുത്ത വിശ്വനാഥ് സുന്ദി എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു.

വിമാനയാത്രയ്ക്കിടെ രക്തം ഛര്‍ദിച്ച് അറുപതുകാരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ മഥുരയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് അതുല്‍ ഗുപ്ത മരിച്ചത്. വിമാനത്തില്‍ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

ഇരട്ട പൗരത്വത്തിന്റെ പേരില്‍ അറസ്റ്റുചെയ്ത മുന്‍ പ്രതിരോധ മന്ത്രിയെ ചാരക്കുറ്റം ചുമത്തി ഇറാന്‍ തൂക്കിലേറ്റി. ബ്രിട്ടന്റെയും ഇറാന്റെയും പൗരത്വമുണ്ടായിരുന്ന അലി റേസ അക്ബറിയെയാണ് ഇറാന്‍ ഭരണകൂടം തൂക്കിലേറ്റിയത്. ചാരക്കുറ്റം ആരോപിച്ച് 2019 ലാണ് ഇറാന്‍ അറസ്റ്റു ചെയ്തത്.

ഇന്ത്യ- ശ്രീലങ്ക മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുത്തു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആര്‍പ്പുവിളികളുമായി ക്രിക്കറ്റ് ആരാധകര്‍. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, പേസര്‍ ഉമ്രാന്‍ മാലിക്ക് എന്നിവര്‍ക്കു പകരം വാഷിംഗ്ടണ്‍ സുന്ദറും സൂര്യകുമാര്‍ യാദവുമാണ് പ്ലേയിംഗ് ഇലവനിലെത്തിയത്. നാല്‍പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തില്‍ മല്‍സരത്തിന്റെ ഏഴായിരം ടിക്കറ്റുകള്‍ മാത്രമാണു വിറ്റുപോയത്.

നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ എച്ച്ഡിഎഫ്സി ബാങ്കിന്റെ അറ്റാദായം 18.5 ശതമാനം ഉയര്‍ന്ന് 12,259 കോടി രൂപയായി. ബാങ്കിന്റെ അറ്റ പലിശ വരുമാനം ഏകദേശം 25 ശതമാനം വര്‍ധിച്ച് 22,988 കോടി രൂപയായി. അവലോകന പാദത്തില്‍ പ്രവര്‍ത്തന ലാഭം 13.4 ശതമാനം വര്‍ധിച്ച് 19,024 കോടി രൂപയായി. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി മൊത്തം വായ്പകളുടെ 1.23 ശതമാനം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1.26 ശതമാനമായിരുന്നു. അവലോകന പാദത്തില്‍ അറ്റ നിഷ്‌ക്രിയ ആസ്തി മൊത്തം വായ്പകളുടെ 0.33 ശതമാനമാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 0.37 ശതമാനമായിരുന്നു. ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം മുന്‍ പാദത്തിലെ 16.92 ശതമാനത്തിനെ അപേക്ഷിച്ച് നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 17.66 ശതമാനം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 19.53 ശതമാനമായിരുന്നു. പ്രധാന അറ്റ പലിശ മാര്‍ജിന്‍ മൊത്തം ആസ്തികളില്‍ 4.1 ശതമാനവും പലിശ വരുമാന ആസ്തിയെ അടിസ്ഥാനമാക്കി 4.3 ശതമാനവുമാണ്. ബാങ്കിന്റെ പ്രവര്‍ത്തനച്ചെലവ് 26.5 ശതമാനം വര്‍ധിച്ച് 12,464 കോടി രൂപയായി. മൊത്തം നിക്ഷേപം 20 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി 17.3 ലക്ഷം കോടി രൂപയായി.

ഒട്ടനവധി ഫീച്ചറുകള്‍ ഉള്ള നോയ്സ്ഫിറ്റ് ട്വിസ്റ്റ് സ്മാര്‍ട്ട് വാച്ച് ഇന്ത്യയില്‍ അവതരിപ്പിച്ച് ജനപ്രിയ വൈറബിള്‍ ബ്രാന്‍ഡായ നോയ്സ്. 1.38 ഇഞ്ച് ടിഎഫ്ടി റൗണ്ട് ഡിസ്പ്ലേയാണ് നല്‍കിയിരിക്കുന്നത്. സ്ട്രെയിന്‍- ഫ്രീ ഉപയോഗത്തിനായി പ്രത്യേകം സജ്ജീകരിച്ച 55 നിറ്റ് ബ്രൈറ്റ്നസ് ലഭ്യമാണ്. 240 ഃ 240 പിക്സല്‍ റെസലൂഷനും, 246 പിപിഐ പിക്സല്‍ ഡെന്‍സിറ്റിയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ബ്ലൂടൂത്ത് കോളിംഗ് പിന്തുണയാണ് പ്രധാന സവിശേഷത. ഡയല്‍- പാഡില്‍ നിന്ന് വിളിക്കാനും സമീപകാല കോളുകളുടെ ലോഗിലേക്ക് ആക്സിസ് ചെയ്യാനും സാധിക്കുന്നതാണ്. കജ68 റേറ്റിംഗാണ് ഈ സ്മാര്‍ട്ട് വാച്ചുകള്‍ക്ക് നല്‍കിയിരിക്കുന്നത്. എസ്പിഒ2 ലെവലുകള്‍, ഹൃദയമിടിപ്പ്, ഉറക്കത്തിന്റെയും ശ്വസനത്തിന്റെയും പാറ്റേണുകള്‍ എന്നിവ ട്രാക്ക് ചെയ്യാന്‍ സാധിക്കും. ഇന്‍ബില്‍റ്റ് നോയ്സ് ഹെല്‍ത്ത് സ്യൂട്ടും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രധാനമായും ബ്ലാക്ക്, വൈന്‍, സില്‍വര്‍, മിഡ്നൈറ്റ് ബ്ലൂ, ഗോള്‍ഡ്, പിങ്ക് എന്നിങ്ങനെ വിവിധ കളര്‍ വേരിയന്റുകളില്‍ വാങ്ങാന്‍ സാധിക്കുന്ന നോയിസ്ഫിറ്റ് ട്വിസ്റ്റിന്റെ ഇന്ത്യന്‍ വിപണി വില 1,999 രൂപയാണ്.

റിലീസിന് മുന്നോടിയായുള്ള പ്രൊമോഷന്റെ ഭാഗമായി ‘സ്ഫടികം’ ചിത്രത്തിന്റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. 4 കെ റീമാസ്റ്ററിംഗ് നടത്തി എത്തുന്ന ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി 9 ന് ആണ്. നടനായ മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിന്റെ ടീസര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ‘ഞാന്‍ ആടുതോമ’ എന്ന ഡയലോഗും, ഇത് എന്റെ പുത്തന്‍ റൈയ്ബാന്‍ ഗ്ലാസ് എന്ന ഡയലോഗും ടീസറിലുണ്ട്. നേരത്തെ ചിത്രത്തിന്റെ പ്രമോഷന്‍ പോസ്റ്ററുകള്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. സിനിമയുടെ റീ റിലീസിനായി ജ്യോമെട്രിക്സ് എന്ന കമ്പനി രൂപീകരിച്ചിട്ടുണ്ട്. സിനിമയുടെ തനിമ നഷ്ടപ്പെടാതെയുള്ള ഹൈ ഡെഫനിഷന്‍ ബാക്കിംഗ് ആണ് നടത്തുക. പുതിയ സാങ്കേതിക സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി, സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങള്‍ വരുത്താതെ സിനിമ പുനര്‍നിര്‍മ്മിക്കുകയാണ്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍ണ്ണായക രംഗങ്ങള്‍ക്കായി ക്യാമറ ചലിപ്പിക്കുന്നു എന്നതും പ്രത്യേകതയാണ്. രണ്ട് കോടിയോളം മുതല്‍മുടക്കിലാണ് റീ റിലീസിംഗ്.

മിയ, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ‘പ്രൈസ് ഓഫ് പൊലീസിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് കലാഭവന്‍ ഷാജോണ്‍ ചിത്രത്തില്‍ എത്തുന്നത്. ഉണ്ണിമാധവ് സംവിധാനം ചെയ്യുന്ന ചിത്രം എബിഎസ് സിനിമാസിന്റെ ബാനറില്‍ അനീഷ് ശ്രീധരന്‍, സബിത ഷമീര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. രാഹുല്‍ കല്യാണ്‍ ആണ് രചന നിര്‍വ്വഹിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, മിയ എന്നിവര്‍ക്ക് പുറമെ രാഹുല്‍ മാധവ് , റിയാസ് ഖാന്‍ , തലൈവാസല്‍ വിജയ്, സ്വാസിക, മറീന മൈക്കിള്‍ , കോട്ടയം രമേഷ്, മൃണ്‍മയി, അരിസ്റ്റോ സുരേഷ്, നാസര്‍ ലത്തീഫ്, ഷഫീഖ് റഹ്‌മാന്‍, സൂരജ് സണ്‍, ജസീല പര്‍വീന്‍, സാബു പ്രൗദീന്‍, എന്നിവരും സിനിമയില്‍ അണിനിരക്കുന്നുണ്ട്. ആലാപനം – കെ എസ് ഹരിശങ്കര്‍, നിത്യ മാമന്‍, അനാമിക.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ മുന്‍നിര സ്‌കോര്‍പിയോ-എന്‍ എസ്യുവിയുടെ വിലകള്‍ കുത്തനെ കൂട്ടി. വേരിയന്റുകളെ ആശ്രയിച്ച് ഒരു ലക്ഷം രൂപ വരെ കുത്തനെ ഉയര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. വാഹനം ലോഞ്ച് ചെയ്ത് ആറ് മാസത്തിനുള്ളിലാണ് ഈ വില വര്‍ദ്ധനവ്. പഴയ സ്‌കോര്‍പിയോയുടെ പുതിയ തലമുറ പതിപ്പായ മഹീന്ദ്ര സ്‌കോര്‍പിയോ-എന്‍ എസ്യുവി, കഴിഞ്ഞ വര്‍ഷം ജൂണ്‍ 27നാണ് 11.99 ലക്ഷം എക്സ്-ഷോറൂം പ്രാരംഭ വിലയില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ മോഡലിന്റെ മിക്കവാറും എല്ലാ വകഭേദങ്ങള്‍ക്കും 15,000 രൂപ മുതല്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ വരെ വില വര്‍ദ്ധന ലഭിച്ചു. ഏഴ് സീറ്റുകളും മാനുവല്‍ ട്രാന്‍സ്മിഷനുമുള്ള എസെഡ്8 4ഡബ്ളിയുഡി വേരിയന്റിലാണ് ഏറ്റവും വലിയ വര്‍ദ്ധനവ്. നേരത്തെ 19.94 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുണ്ടായിരുന്ന ഈ വേരിയന്റിന് ഇപ്പോള്‍ 1.01 ലക്ഷം രൂപ വര്‍ധിച്ച് 20.95 ലക്ഷം എക്സ് -ഷോറൂം വിലവരും. ഏഴ് സീറ്റുകളും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമുള്ള ടോപ്പ് എന്‍ഡ് വേരിയന്റായ എസെഡ്8 എല്‍ 4ഡബ്ളിയുഡി യ്ക്കാണ് ഏറ്റവും കുറഞ്ഞ വര്‍ദ്ധനവ് ലഭിച്ചത്. ഇപ്പോള്‍ 24.05 ലക്ഷം രൂപയാണ് ഈ വേരിയന്റിന്റെ എക്സ്-ഷോറൂം വില. പെട്രോളിലും ഡീസലിലും സ്‌കോര്‍പിയോ-എന്‍ ബേസ് വേരിയന്റുകളുടെ വര്‍ധനയാണ് ഏറ്റവും ഉയര്‍ന്നത്. ഈ വേരിയന്റുകളുടെ വര്‍ദ്ധനവ് 65,000 രൂപ മുതല്‍ 75,000 രൂപ വരെയാണ്. ടോപ്-എന്‍ഡ് വേരിയന്റുകള്‍ക്ക് കുറഞ്ഞ വര്‍ദ്ധനവ് ലഭിച്ചു.

ഇന്ത്യയിലെ ഏറ്റവും വലുതും പുരാതനവുമായ ആദിവാസി മേഖലയായ ബസ്തറിലൂടെ നടത്തിയ യാത്രകളുടെ വിവരണം. ഭാരതീയപുരാണങ്ങളില്‍ ദണ്ഡകാരണ്യമെന്നു പേരുള്ള ബസ്തര്‍ ഇന്ന് ഛത്തീസ്ഗഢിന്റെ ഭാഗമാണ്. ഐതിഹാസികമായും ഭൂമിശാസ്ത്രപരമായും നരവംശശാസ്ത്രപരമായുമൊക്കെ ഏറെ സവിശേഷതകളുണ്ട് ബസ്തറിന്. ഇന്ത്യന്‍ ഭൂപടത്തില്‍ ചോരച്ചുവപ്പിനാല്‍ കലാപഭൂമിയെന്ന നിലയില്‍ അടയാളപ്പെടുത്തപ്പെട്ട്, സുരക്ഷാക്യാമ്പുകളാല്‍ വലയം ചെയ്യപ്പെട്ട് ഈ പ്രദേശം വാര്‍ത്തകളില്‍ നിറയുന്നു. അപരിചിതമായ ഭൂപ്രദേശങ്ങളില്‍ അപരിചിതര്‍ക്കൊപ്പം നടത്തിയ അസാധാരണമായ യാത്രകളുടെ അനുഭവവിവരണം. ‘ആംചൊ ബസ്തര്‍’. നന്ദിനി മേനോന്‍. മാതൃഭൂമി ബുക്സ്. വില 467 രൂപ.

സ്ട്രെസ് ആണ് തലവേദനയ്ക്കുള്ള ഒരു പ്രധാന കാരണം. എന്നാല്‍ സഹിക്കാനാകാത്ത തലവേദനയ്ക്ക് മറ്റു ചില കാരണങ്ങളുമുണ്ട്. കാപ്പി കുടിച്ചാല്‍ ഒരു ഉന്മേഷമൊക്കെ തോന്നും. എന്നാല്‍ കഫീന്‍ അധികമായാല്‍ തലവേദനയ്ക്കു കാരണമാകാം. രക്തക്കുഴലുകളെ ഇടുങ്ങിയതാക്കുന്നതോടൊപ്പം കാപ്പിയോട് അഡിക്ഷന്‍ ഉണ്ടാക്കാനും കഫീന്‍ കാരണമാകും. ആരോഗ്യവും ഫിറ്റ്നസും നിലനിര്‍ത്താന്‍ ധാരാളം വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ ശരീരത്തിന് ആവശ്യത്തിന് വെള്ളം ഇല്ലാതെ വന്നാല്‍ അത് തലവേദന ഉണ്ടാക്കും. ഇടയ്ക്കിടെ തലവേദന വരുന്നെങ്കില്‍ നിങ്ങള്‍ കുടിക്കുന്ന വെള്ളത്തിന്റെ അളവ് ഒന്നു ശ്രദ്ധിക്കണം. ചിലപ്പോള്‍ ഹോര്‍മോണുകളുടെ അളവ് കുറഞ്ഞാല്‍ തലവേദന വരും. ഈസ്ട്രജന്റെ അളവ് കുറഞ്ഞാല്‍ ഇതേ പ്രശ്നം ഉണ്ടാകും. ഹോര്‍മോണ്‍ വ്യതിയാനമാണ് തലവേദനയ്ക്കു കാരണമെന്നു തോന്നുന്നുവെങ്കില്‍ വൈദ്യസഹായം തേടണം. ഇരിപ്പും ഉറക്കവും എല്ലാം ശരിയായ നിലയില്‍ അല്ലെങ്കില്‍ തലവേദന വരാം. നേരെ ഇരുന്നില്ലെങ്കില്‍ ദഹനക്കേട്, നടുവേദന, കാലുവേദന ഇവയും വരാം. കംപ്യൂട്ടറില്‍ നിന്നും മൊബൈല്‍ ഫോണില്‍ നിന്നും വരുന്ന നീലവെളിച്ചത്തിലേക്ക് തുടര്‍ച്ചയായി നോക്കിയാല്‍ കണ്ണിനു മാത്രമല്ല പ്രശ്നം ഉണ്ടാകുക. തലവേദനയും വരും. സ്‌ക്രീനിലേക്ക് തുറിച്ചു നോക്കുന്നത് കണ്ണിന് സ്ട്രെയിന്‍ ഉണ്ടാക്കും. തലവേദനയും കൂടെ വരും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *