ബലാത്സംഗ കേസിൽ ഉൾപ്പെട്ട സിനിമാ നിർമ്മാതാവിൽ നിന്നും
കൈക്കൂലി വാങ്ങിയ സംഭവത്തിൽ അഭിഭാഷക അസോസിയേഷൻ ഭാരവാഹിക്കെതിരെ പൊലീസിന്റെ പ്രാഥമിക അന്വേഷണം. ഹൈക്കോടതി ജഡ്ജിക്ക് നൽകാനെന്ന പേരിലാണ് പണം വാങ്ങിയതെന്ന് പരാമർശം.
ഹൈക്കോടതി റജിസ്ട്രാറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി അന്വേഷണത്തിന് നിർദ്ദേശിച്ചത്. പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. പ്രാഥമിക അന്വേഷണത്തിന് ശേഷമാകും കേസ് രജിസ്റ്റർ ചെയ്യുക. കൊച്ചി സിറ്റി പൊലിസ് കമ്മിഷണറാണ് അന്വേഷണം നടത്തുക. ബലാത്സംഗ കേസിൽ ഉൾപ്പെട്ട സിനിമാ നിർമ്മാതാവിൽ നിന്നാണ് ജഡ്ജിക്ക് നൽകാനെന്ന പേരിലാണ് ഇയാൾ പണം വാങ്ങിയതെന്ന് പറയപ്പെടുന്നു. സംഭവത്തിൽ ജഡ്ജിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നേരത്തെ ഹൈക്കോടതി വിജിലൻസ് അന്വേഷണം നടത്തിയിരുന്നു.