ഭാരത് ജോഡോ യാത്രക്കിടെ ജലന്ധർ എം പി കുഴഞ്ഞ് വീണ് മരിച്ചു. സന്തോഖ് സിംഗ് ചൗധരിയാണ് മരിച്ചത്. 75 വയസായിരുന്നു. സന്തോഷ് സിംഗ് ചൗധരി പഞ്ചാബിലെ മുൻ മന്ത്രിയാണ്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പഞ്ചാബിൽ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെയാണ് ചൗധരി കുഴഞ്ഞ് വീണത്.
ഇന്ന് രാവിലെ പഞ്ചാബിലെ ഫിലാലുരിലാണ് സംഭവം.
രാഹുൽ ഗാന്ധിക്കൊപ്പം നടക്കാൻ തുടങ്ങിയ സന്ദോഖിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും ഹൃദയമിടിപ്പ് കൂടുകയുമായിരുന്നു. കുഴഞ്ഞുവീണ എംപിയെ ഉടൻതന്നെ ആംബുലൻസിൽ കയറ്റി പഗ്വാരയിലെ വിർക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാരത് ജോഡോ യാത്ര നിർത്തിവച്ചു.
ഭാരത് ജോഡോ യാത്രയ്ക്കിടെ ജലന്ധർ എം പി . കുഴഞ്ഞ് വീണ് മരിച്ചു.
