കുട്ടികള്‍ക്കെന്നല്ല, മുതിര്‍ന്ന വായനക്കാര്‍ക്കും ഈ കഥകള്‍ വിസ്മയകരമായ വായനാനുഭവം തന്നെയാണ് നല്‍കുന്നത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഏതു നല്ലത് ഏതു മോശം എന്നൊരു സംശയത്തിനു സാംഗത്യമില്ല. നൂറുനൂറു പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന കണ്ണെത്താദൂരമുള്ള ഒരു വലിയ ഉദ്യാനത്തില്‍ കയറി ഇതിലേതു പുഷ്പമാണ് മനോഹരം എന്നു പറയാന്‍ കഴിയാതെ മിഴിച്ചുനില്‍ക്കുന്ന ഒരു കുട്ടിയാകും നമ്മള്‍, ഇതിന്റെ ഉള്ളടക്കത്തിലേക്ക് കടന്നാല്‍! ചരിത്രത്തിന്റെയും ഐതിഹ്യങ്ങളുടെയും വെളിച്ചത്തില്‍ കുട്ടികള്‍ക്കായി മാലപോലെ കോര്‍ത്തെടുത്തിരിക്കുന്ന കുഞ്ഞിക്കഥകളുടെ സമാഹാരം. ‘കഥകളുടെ കേരളം’. ഗിഫു മേലാറ്റൂര്‍. മാതൃഭൂമി ബുക്‌സ്. വില 221 രൂപ.