ചലച്ചിത്ര അക്കാദമിയെക്കുറിച്ച് ഒരു മോശം പരാമർശം ഗണേഷ് കുമാറിനെപ്പോലെയുള്ളവർ പറയാൻ പാടില്ലായിരുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്.
ചലച്ചിത്ര അക്കാദമി അധപതിച്ചെന്ന കെ.ബി. ഗണേഷ് കുമാറിന്റെ വിമര്‍ശനത്തിന് മറുപടിയായാണ് അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇങ്ങനെ പറഞ്ഞത്. മന്ത്രിയായിരുന്ന ഗണേഷിനെപ്പോലൊരാൾ പറയാന്‍ പാടില്ലാത്ത പരാമര്‍ശമാണ് നടത്തിയത്. അദ്ദേഹത്തിന് എന്തോ തെറ്റിദ്ധാരണയുണ്ട്. കാര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെടാന്‍ ഗണേഷ് കുമാറിന് ചലച്ചിത്ര അക്കാദമി ഓഫീസ് സന്ദര്‍ശിക്കാം. അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞു കൊണ്ട് രഞ്ജിത്ത് പറഞ്ഞു.
ഐഎഫ്എഫ്കെ നടത്തിപ്പ് മാത്രമായി അക്കാദമി അധ:പ്പതിച്ചെന്നായിരുന്നു ഗണേഷ് കുമാറിന്റെ വിമര്‍ശനം.