അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ ലൈബ്രറികളിലൊന്നിലെ ക്യാബിനില്‍ ഒരു സ്ത്രീ കൊല്ലപ്പെടുന്നു. കൊലയ്ക്കു പിന്നിലെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ക്രൈം റിപ്പോര്‍ട്ടര്‍ കാര്‍ത്തിയും പോലീസ് ചീഫ് റോഗനും വ്യത്യസ്ത നിഗമനങ്ങള്‍ വച്ചുപുലര്‍ത്തുമ്പോള്‍, പ്രധാന ലൈബ്രേറിയന്‍ കൂടി കൊല്ലപ്പെടുന്നു. വിലപിടിച്ച പുസ്തകങ്ങളാണോ, മറ്റെന്തെങ്കിലുമാണോ കൊലയാളിയുടെ ലക്ഷ്യം? വിഷയം സങ്കീര്‍ണ്ണമായിത്തീര്‍ന്നതോടെ പ്രശസ്ത മനശ്ശാസ്ത്ര വിദഗ്ദ്ധന്‍ പ്രൊഫ. ഹാര്‍ളി അന്വേഷണത്തിന്റെ നേതൃത്വമേറ്റെടുക്കുന്നു. തുടര്‍ന്നും ദുരൂഹതയാര്‍ന്ന ആക്രമണങ്ങളും വിലയേറിയ പുസ്തകങ്ങള്‍ നഷ്ടപ്പെടുന്നതും തുടരുമ്പോള്‍ ഗ്രന്ഥാലയവും അതിനെ വലയംചെയ്യുന്ന ഭീതിദമായ അന്തരീക്ഷവും വളരുന്നു. ചാള്‍സ് ജെ. ഡട്ടണിന്റെ പ്രശസ്ത രചനയുടെ പരിഭാഷ. ‘ലൈബ്രറിയിലെ കൊലപാതകം’. പരിഭാഷ- കെ.കെ ഭാസാകരന്‍ പയ്യന്നൂര്‍. മാതൃഭൂമി ബുക്‌സ്. വില 238 രൂപ.