jpg 20230110 095333 0000

ക്രി​ക്ക​റ്റ് ക​ളി എ​ല്ലാ​വ​ർ​ക്കും ഉ​ള്ള​താ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് നേ​താ​വ് കു​ഞ്ഞാ​ലി​ക്കു​ട്ടി. പ​ട്ടി​ണി കി​ട​ക്കു​ന്ന​വ​ർ ക​ളി കാ​ണാ​ൻ പോ​കേ​ണ്ട​തി​ല്ലെ​ന്നു​​ള്ള മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ന് മറുപടി പറയുകയായിരുന്നു
കു​ഞ്ഞാ​ലി​ക്കു​ട്ടി​.
ക​ളി കാ​ണു​ന്ന​തി​ൽ പാ​വ​പ്പെ​ട്ട​വ​നും പ​ണ​ക്കാ​ര​നും എ​ന്ന വ്യ​ത്യാ​സ​മി​ല്ലെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ന്ത്യ-​ശ്രീ​ല​ങ്ക ഏ​ക​ദി​ന ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നു​ള്ള നി​കു​തി കു​റ​ക്കാ​നാ​കി​ല്ലെ​ന്നും പ​ട്ടി​ണി കി​ട​ക്കു​ന്ന​വ​ർ ക​ളി കാ​ണാ​ൻ പോ​കേ​ണ്ട​തി​ല്ലെ​ന്നു​മാ​യി​രു​ന്നു മ​ന്ത്രി​ പറഞ്ഞത്.
ഇ​ന്ത്യ-​ശ്രീ​ല​ങ്ക ഏ​ക​ദി​ന ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നു​ള്ള ടി​ക്ക​റ്റി​ന്‍റെ വി​നോ​ദ നി​കു​തി കു​ത്ത​നെ ഉ​യ​ർ​ത്തി​യ​തി​നെ ന്യായീകരിച്ചാണ്  കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ ഇങ്ങനെ പറഞ്ഞത്.

എന്നാൽ വിനോദ നികുതി കൂട്ടിയിട്ടില്ലെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞിരുന്നു.

കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ജ​നു​വ​രി 15നാ​ണ് ഇ​ന്ത്യ-​ശ്രീ​ല​ങ്ക ഏ​ക​ദി​ന മ​ത്സ​രം ന​ട​ക്കു​ന്ന​ത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *