സിറോ മലബാർ സഭാ സിനഡ് നടക്കുന്ന എറണാകുളം കാക്കനാട് സെന്‍റ് തോമസ് മൗണ്ടിലേക്ക് എറണാകുളം – അങ്കമാലി അതിരൂപതയിലെ വിമത വിഭാഗം ഇന്ന് നടത്താനിരുന്ന പ്രതിഷേധ മാർച്ച് മാറ്റിവെച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധ മാർച്ച് മാറ്റിവച്ചത്.
:കുർബാന തർക്കം പരിഹരിക്കുന്നതിനുളള വഴികൾ സിനഡ് ചർച്ച ചെയ്യമെന്ന ഉറപ്പാണ് ആലഞ്ചേരി ബിഷപ്പ് നൽകിയത്. തീരുമാനമുണ്ടായില്ലെങ്കിൽ അടുത്ത ഞായറാഴ്ച മാർച്ച് നടത്തുമെന്നാണ് വിമത വിഭാഗം അറിയിച്ചിരിക്കുന്നത്. സഭയിലെ എല്ലാ ബിഷപ്പുമാരും പങ്കെടുക്കുന്ന വാർഷിക സിനഡ് സെന്‍റ് തോമസ് മൗണ്ടിൽ തുടരുകയാണ്. കുർബാന തർക്കമടക്കമുളള സഭാ കാര്യങ്ങൾ സംബന്ധിച്ച ചർച്ച നാളെയാണ് തുടങ്ങുന്നത്.
എറണാകുളം – അങ്കമാലി കുർബാന തർക്കം; വിമത വിഭാഗത്തിന്റെ പ്രതിഷേധ മാർച്ച് മാറ്റിവച്ചു.
![എറണാകുളം - അങ്കമാലി കുർബാന തർക്കം; വിമത വിഭാഗത്തിന്റെ പ്രതിഷേധ മാർച്ച് മാറ്റിവച്ചു. 1 jpg 20230108 115400 0000](https://dailynewslive.in/wp-content/uploads/2023/01/jpg_20230108_115400_0000-1200x675.jpg)