നന്ദമുറി ബാലകൃഷ്ണയുടെ ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ‘വീര സിംഹ റെഡ്ഡി’ ട്രെയിലര്‍ എത്തി. രചനയും സംവിധാനവും ഗോപിചന്ദ് മലിനേനിയാണ്. ഒരു ബാലയ്യ ചിത്രത്തില്‍ നിന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ചേര്‍ന്നതാവും ചിത്രമെന്ന് ട്രെയിലറില്‍ നിന്നും വ്യക്തം. കുര്‍ണൂല്‍ ആയിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ശ്രുതി ഹാസന്‍ നായികയാവുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ഹണി റോസും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വരലക്ഷ്മി ശരത്കുമാര്‍, ദുനിയ വിജയ്, പി. രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘോഷ്, മുരളി ശര്‍മ തുടങ്ങിയവരും താരനിരയിലുണ്ട്. തെലുങ്കിലെ പ്രമുഖ നിര്‍മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും രവി ശങ്കര്‍ യലമന്‍ചിലിയും ചേര്‍ന്നാണ് നിര്‍മാണം. ജനുവരി 12 ന് ചിത്രം തിയറ്ററുകളില്‍ എത്തും.