രാജകുടുംബത്തിലെ എന്തു വിശേഷത്തിനും വന്‍ ഡിമാന്‍ഡാണ്. രാജകുമാരന് കൈയേറ്റം ചെയ്തെന്ന സഹോദരന്റെ വെളിപെടുത്തലാണെങ്കിലോ, പറയാനുമില്ല.
ബ്രിട്ടീഷ് കിരീടാവകാശിയും സഹോദരനുമായ വില്യം രാജകുമാരന് തന്നെ കോളറില്‍ കുത്തിപ്പിടിച്ചു തള്ളിയിട്ടെന്ന് ഹാരി രാജകുമാരന്. അടുത്തയാഴ്ച പ്രകാശനം ചെയ്യുന്ന ‘സ്പെയര്‍’ എന്ന ഹാരി രാജകുമാരന്റെ ആത്മകഥയിലാണ് ഈ വെളിപെടുത്തല്‍. മേഗനുമായുള്ള വിവാഹ ശേഷമാണ് സഹോദരനുമായുള്ള ബന്ധം ഉലഞ്ഞത്.
2019 ലാണു സംഭവം. ലണ്ടനിലെ ഹാരിയുടെ വസതിയിലേക്കു വില്യം തള്ളിക്കയറി വന്നു. അദ്ദേഹം വളരെ ക്ഷുഭിതനായിരുന്നു. വില്യം മേഗനെ അധിക്ഷേപിച്ച് സംസാരിച്ചു. ഇതിന്റെ പേരില്‍ വില്യമും ഹാരിയും തമ്മില്‍ തര്‍ക്കമുണ്ടായി. ക്ഷുഭിതനായ വില്യം ഹാരിയെ കോളറിന് പിടിച്ച് തള്ളി നിലത്തിട്ടു. ആക്രമണത്തില്‍ ഹാരിക്കു മുറിവേറ്റെന്നാണ് ആത്മകഥയെ ആസ്പദമാക്കി ‘ദി ഗാര്ഡിയന്’ റിപ്പോര്‍ട്ട് ചെയ്തത്.
ദമ്പതികളെന്ന നിലയില്‍ പാപ്പരാസികളില്‍ (മാധ്യമപ്രവര്‍ത്തകരില്‍) നിന്ന് നേരിടുന്ന വെല്ലുവിളികളേക്കുറിച്ച് സഹോദരനോട് വിശദീകരിക്കാനിരിക്കെയാണ് വില്യം വീട്ടിലെത്തിയത്. മേഗനെതിരായ പരാതി വില്യമിന്റെ പരാതിയും അധിക്ഷേപ സംസാരവുമെല്ലാം മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നതുപോലെത്തന്നെയാണെന്ന് ഹാരി കുറ്റപ്പെടുത്തി. ഇതോടെയാണ് വില്യം ക്ഷുഭിതനായി കൈയേറ്റം ചെയ്തത്.
രാജകീയ ജീവിതം ഉപേക്ഷിക്കുകയാണെന്ന തങ്ങളുടെ തീരുമാനം അറിയിച്ചപ്പോള്‍ സഹോദരന് വില്യം രാജകുമാരന് കോപാകുലനായെന്ന് നെറ്റ്ഫ്ലിക്സില്‍ സംപ്രേക്ഷണം ചെയ്ത ‘ഹാരി ആന്‍ഡ് മേഗന്’ എന്ന ഡോക്യുമെന്ററിയില്‍ ഹാരി പറഞ്ഞിരുന്നു. ബ്രിട്ടീഷ് രാജകുടുംബത്തിനെതിരേ ഗുരുതര ആരോപണങ്ങളാണ് ഒപ്ര വിന്‍ഫ്ര അഭിമുഖത്തില്‍ ഉന്നയിച്ചത്.
വില്യം രാജകുമാരന് കൈയേറ്റം ചെയ്തെന്ന് അനുജന് ഹാരി
![വില്യം രാജകുമാരന് കൈയേറ്റം ചെയ്തെന്ന് അനുജന് ഹാരി 1 HARRY WILLIAM](https://dailynewslive.in/wp-content/uploads/2023/01/HARRY-WILLIAM.jpg)