ദില്ലിയിൽ പുതുവത്സര ദിനത്തിൽ അഞ്ജലി സിംഗ് എന്ന യുവതി , കാറിനടിയിൽ പ്പെട്ട് മരണമടഞ്ഞത് അതിദാരുണമായി എന്ന വിവരങ്ങൾ പുറത്ത്.
അഞ്ജലിയുടെ ശരീരത്തിൽ 40 ഇടങ്ങളിൽ മാരകമായ രീതിയിൽ പരിക്കേറ്റിട്ടുണ്ട്. തലച്ചോർ മൃതദേഹത്തിൽ നിന്നും വേർപെട്ട് കാണാതായി. കിലോമീറ്ററുകളോളം റോഡിൽ ശരീരും ഉരഞ്ഞ് നട്ടെല്ല് തകർന്നു. ശരീരത്തിന്റെ പുറകുവശത്തെ തൊലി പൂർണമായി ഉരഞ്ഞു അടർന്നു. ഇരു കാലുകൾക്കും മാരകമായി പരിക്കേറ്റു. അപകടത്തിൽ പെൺകുട്ടിയുടെ കാലുകൾ ആദ്യം കാറിന്റെ ആക്സിലിലാണ് കുടുങ്ങിയത്. ഇടത് ടയറിന് സമീപമാണ് തല കുടുങ്ങിയത്. കിലോമിറ്ററുകളോളം അഞ്ജലിയുടെ ശരീരവും വലിച്ച് കാറ് മുന്നോട്ട് പോയതോടെ ത്വക്ക് ഭാഗം റോഡിൽ ഉരഞ്ഞില്ലാതായി എന്നും റിപ്പോർട്ടുകൾ.
കേസിൽ അറസ്റ്റിലായ അഞ്ച് യുവാക്കളുടെയും ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിധിയെ വീണ്ടും ചോദ്യം ചെയ്തേക്കും. നിധി മാധ്യമങ്ങളോട് പറഞ്ഞ്
പേടിച്ചിട്ടാണ് ഇക്കാര്യം പുറത്ത് പറയാതിരുന്നതെന്നുംഅഞ്ജലി മദ്യപിച്ചിരുന്നതിനാൽ താനാണ് സ്കൂട്ടർ ഓടിച്ചിരുന്നതെന്നുമാണ്.
അഞ്ജലി കാറിന് അടിയിൽ കുടുങ്ങിയയുടൻ അലറി വിളിച്ചിട്ടും യുവാക്കൾ വാഹനം മുന്നോട്ടെടുത്തുവെന്ന് നിധി ഇന്നലെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. . വെളിപ്പെടുത്തലിന് പിന്നാലെ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് അഞ്ജലിയുടെ അമ്മ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്നും കുടുംബം പറഞ്ഞു. . അഞ്ജലി പീഡനത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്.
‘