ഒല ഇലക്ട്രിക് 2022 ഡിസംബറില്‍ മാത്രം ഇന്ത്യയില്‍ 25,000 ഇലക്ട്രിക് സ്കൂട്ടറുകള് വിറ്റതായി റിപ്പോര്‍ട്ടുകള്‍. ഇത് കമ്പനി രാജ്യത്തെ ഇലക്ട്രിക് സ്കൂട്ടര്‍ വിപണയില്‍ 30 ശതമാനത്തിലധികം വിഹിതമുള്ള ഇവി നിര്‍മ്മാതാവാക്കി മാറ്റി. 2023 മാര്‍ച്ച് അവസാനത്തോടെ രാജ്യത്ത് 200 ഔട്ട്ലെറ്റുകള് തുറക്കാനുള്ള പാതയിലാണ് കമ്പനി, രാജ്യത്തുടനീളം ഇതിനകം ഒലയുടെ 100 എക്സ്പീരിയന്‍സ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള ഇലക്ട്രിക് മൊബിലിറ്റിയിലേക്കുള്ള മാറ്റം വേഗത്തിലാക്കാന്‍ കമ്പനി ഇലക്ട്രിക് വാഹനങ്ങളുടെ ശക്തമായ റോഡ്മാപ്പ് തയ്യാറാക്കുകയാണ്. നിലവില്‍ 27 ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഒല സ്കൂട്ടറുകള് വിതരണം ചെയ്യുന്നത്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ഉത്പാദനം 2021 ജൂണില്‍ ഉണ്ടായിരുന്ന 4000 യൂണിറ്റില്‍ നിന്ന് വര്‍ഷാവസാനത്തോടെ 80,000 യൂണിറ്റായി വര്‍ധിച്ചതിനാല്‍ 2022ല്‍ ഒല ഇലക്ട്രിക് 20 മടങ്ങ് വളര്‍ച്ച കൈവരിച്ചു.