അടിമാലിയിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. മലപ്പുറം സ്വദേശി മിൽഹാജാണ് മരിച്ചത്. പുലർച്ചെയാണ് ആളുകൾ ഈ അപകടം അറിഞ്ഞത്. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ബസിനടിയില്‍ നിന്നും മൃതദേഹം കിട്ടിയത്. തുടർന്ന് മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വളാഞ്ചേരി റീജിയണൽ കോളേജിൽ നിന്ന് വിനോദയാത്രക്കായി പോയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. നാൽപ്പതോളം വിദ്യാർത്ഥികൾക്ക് പരിക്ക് പറ്റിയിട്ടുണ്ടന്നും റിപ്പോർട്ടുകൾ.