ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ക്രിസ്മസ് സമ്മാനമായി റോള്‍സ് റോയ്‌സ് ഡോണ്‍ നല്‍കി പങ്കാളി ജോര്‍ജിന റോഡ്രിഗസ്. ആഡംബര കാര്‍ സമ്മാനമായി നല്‍കിയ പങ്കാളിക്ക് നന്ദിയും ക്രിസ്റ്റ്യാനോ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ വില ഏകദേശം 6 കോടി രൂപയാണ് റോള്‍സ് റോയ്‌സിന്റെ ഈ കണ്‍വേര്‍ട്ടബിളിന്. അത്യാംഡബര സൗകര്യങ്ങള്‍ നിറച്ച വാഹനത്തിന് കരുത്ത് നല്‍കുന്നത്. 6.6 ലീറ്റര്‍, ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി 12 പെട്രോള്‍ എന്‍ജിനാണ്. പരമാവധി 563 ബി എച്ച് പി കരുത്തും 820 എന്‍ എം വരെ ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. എട്ടു സ്പീഡ് ഓട്ടമാറ്റിക് ട്രാന്‌സ്ഷനാണു കാറിലെ ഗീയര്‍ബോക്‌സ്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാന്‍ ഈ എന്‍ജിനു വേണ്ടത് വെറും 4.6 സെക്കന്‍ഡ്. കാറിന്റെ പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്ററായി ഇലക്ട്രോണിക് സംവിധാനം വഴി നിയന്ത്രിച്ചിട്ടുണ്ട്.