ജനപ്രിയ സന്ദേശക്കൈമാറ്റ സംവിധാനമായ വാട്സാപ്പില്‍ ഏറെ ഉപകാരപ്രദമായ പുതിയൊരു ഫീച്ചര്‍ കൂടി അവതരിപ്പിച്ചു. സന്ദേശം പോസ്റ്റ് ചെയ്യുമ്പോഴോ ഫോര്‍വേഡ് ചെയ്യുമ്പോഴോ ഉദ്ദേശിക്കാത്ത ആളിനോ ഗ്രൂപ്പിലേക്കോ പോയി എന്നിരിക്കട്ടെ ആ സന്ദേശം ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഉപയോഗിച്ച് ഡിലീറ്റു ചെയ്യാം. പക്ഷേ, തിടുക്കത്തില്‍ ഡിലീറ്റ് ഫോര്‍ എവരിവണിനു പകരം ഡിലീറ്റ് ഫോര്‍ മീ ആണ് ക്ലിക്കു ചെയ്തതെങ്കിലോ? അതിനുള്ള പരിഹാരവുമായി എത്തിയിരിക്കുകയാണ് വാട്സാപ്. ഒരു സന്ദേശം ആര്‍ക്കെങ്കിലും അയയ്ക്കുക. ആ സന്ദേശത്തില്‍ പതിവുപോലെ ക്ലിക്ക് ചെയ്താല്‍ ഡിലീറ്റ് ഫോര്‍ മീ, ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷനുകള്‍ കാണാം. ഡിലീറ്റ് ഫോര്‍ മി തിരഞ്ഞെടുക്കുക. അപ്പോള്‍ താഴെ ഒരു അണ്‍ഡൂ (Undo) ബട്ടണ്‍ തെളിഞ്ഞുവരും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ വീണ്ടും മെസേജ് തിരിച്ചു വരും. വീണ്ടും മെസേജില്‍ ക്ലിക്ക് ചെയ്ത് ഡിലീറ്റ് ഫോര്‍ എവരിവണ്‍ തിരഞ്ഞെടുക്കാം. ഈ ഫങ്ഷന് എല്ലാ ആന്‍ഡ്രോയിഡ്, ഐഒഎസ് ഹാന്‍ഡ്സെറ്റുകളിലും പ്രവര്‍ത്തിക്കുന്ന വാട്സാപ്പിന് ലഭിക്കും.