സ്ത്രീകൾക്ക് കുറഞ്ഞ ചെലവിൽ താമസസൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ വനിതാ ശിശു വികസനവകുപ്പി
നു കീഴിലുള്ള സംസ്ഥാന വനിതാ വികസന കോർപറേഷൻ നിർമിച്ച വനിതാ മിത്ര കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് രണ്ടിന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. കാക്കനാട് കുന്നുംപുറം ഭാഗത്താണ് വനിതാ മിത്ര കേന്ദ്രം നിർമിച്ചിരിക്കുന്നത്. സ്ത്രീകൾക്ക് കുറഞ്ഞ ചെലവിൽ താമസസൗകര്യമൊരുക്കുന്ന വനിതാ മിത്ര കേന്ദ്രത്തിൽ ആരംഭിക്കുന്നത്.
തൃക്കാക്കര നഗരസഭ പരിധിയിൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഒരേക്കർ സ്ഥലത്താണ് വനിതാ മിത്ര കേന്ദ്രം നിർമിച്ചിരിക്കുന്നത്. എട്ടു കോടിയോളം രൂപ മുതൽമുടക്കിൽ നിർമിച്ചിരിക്കുന്ന കേന്ദ്രത്തിൽ 130 സ്ത്രീകൾക്കുള്ള താമസസൗകര്യം ഒരുക്കിയിട്ടുണ്ട്.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെയാണ്
വനിതാ വികസന കോർപ്പറേഷൻ ഈ കെട്ടിടം നിർമ്മിച്ചത്. ആദ്യ ഘട്ടത്തിൽ നിലവിലുണ്ടായിരുന്ന കെട്ടിടം നവീകരിക്കുകയും രണ്ടാം ഘട്ടത്തിൽ പുതിയകെട്ടിടം കൂടി ഹോസ്റ്റലിനായി നിർമ്മിക്കുകയാണുണ്ടായത്. ഷട്ടിൽ കോർട്ട്, സൗജന്യ വൈ ഫൈ അംഗ പരിമിതർക്കായി പ്രത്യേക മുറികൾ എന്നിവയമുണ്ട്. കുട്ടികൾക്കായുള്ള ക്രഷ് സൗകര്യം താമസക്കാർക്കും സമീപ വാസികൾക്കും പ്രയോജനപ്പെടുത്താം. ഭക്ഷണ വിതരണത്തിനും സൗകര്യമുണ്ട്. ജോലി, പഠനം എന്നീ വിവിധ ആവശ്യങ്ങൾക്ക് നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് ഈ സൗജന്യം പ്രയോജനകരമാണ്. “സേഫ് സ്റ്റേ “എന്ന ആപ് മുഖേനയും ഇവിടെ മുറികൾ ബുക്ക് ചെയ്യാം. www.safestaykswdc.com എന്ന പോർട്ടലിലും മുറി ബുക്ക് ചെയ്യാം. ചെയർപേഴ്സൺ കെ. സി. റോസക്കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. രേണു രാജ് മുഖ്യതിഥിയായി പങ്കെടുക്കും. തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ തുടങ്ങിയവർ പങ്കെടുക്കും.