ഇന്ത്യ – ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൈനീസ് നിർമ്മിത ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ചൈന അതിർത്തിയിൽ പ്രശ്നങ്ങൾ തുടരുമ്പോഴും എല്ലാം സുരക്ഷിതമാണ് എന്ന തോന്നൽ ഉണ്ടാക്കാൻ ആണ് കേന്ദ്രം ശ്രമിക്കുന്നത്. ഇറക്കുമതി കുറച്ചു ചൈനക്ക് കർശന മറുപടി നൽകാൻ സർക്കാർ തയ്യാറാകണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു.
ഇന്ത്യൻ ഉൽപ്പന്നങ്ങൾ ഇരട്ടി വില കൊടുത്തു വാങ്ങേണ്ടിവന്നാലും ചൈനീസ് ഉൽപ്പന്നങ്ങൾ ഒന്നും വാങ്ങരുതെന്നും, അവയെല്ലാം ബഹിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചൈനയ്ക്ക് കൊടുക്കാവുന്ന ഒരു വലിയ തിരിച്ചടിയായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് കുറയ്ക്കാൻ സർക്കാർ തയാറാകണം എന്നും കെജ്രിവാൾ ആവശ്യപ്പെട്ടു.