ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിലെ ക്രിസ്മസ് കരോള്‍ ഗാനം പുറത്തുവിട്ടു. ചിത്രത്തിലെ സുപ്രധാനമായ ഒരു ഭാഗമാണ് ക്രിസ്മസ് കരോള്‍. സന്തോഷ് വര്‍മ്മ രചിച്ച് രഞ്ജിന്‍ രാജ് ഈണമിട്ട് ബിജു നാരായണനാണ് ഈ ഗാനം ആലപിച്ചത്. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ഈ ചിത്രത്തില്‍ അനുശ്രീയും ബംഗാളി നടി മോഷ എന്നിവരാണു നായികമാര്‍. സലിം കുമാര്‍, ജോണി ആന്റണി, പ്രേംകുമാര്‍, ശ്രീകാന്ത് മുരളി രാജേഷ് മാധവ്,, ജയന്‍ ചേര്‍ത്തല, നോബി. ജയപ്രകാശ് കുളൂര്‍ ‘ജയകുമാര്‍, മാലാ പാര്‍വ്വതി എന്നിവരും പ്രധാന താരങ്ങളാണ്. കെ വി അനില്‍ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം, പത്താം വളവ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി മാറിയ രതീഷ് റാം നിര്‍വ്വഹിക്കുന്നു.