- തൃശൂർ ശക്തൻ സ്റ്റാൻഡിൽ മൂന്ന് പേരെ ഒരാൾ ബ്ലേഡ് കൊണ്ട് വരഞ്ഞ് പരിക്കേൽപിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ തൃശൂർ ശക്തൻ സ്റ്റാൻഡിനടുത്തുള്ള കള്ള് ഷാപ്പിലുണ്ടായ വാക്ക് തർക്കത്തിന്റെ തുടർച്ചയായാണ് ആലപ്പുഴ സ്വദേശി ഹരി രണ്ട് പേരെ ഉപദ്രവിച്ചത്. തൃശ്ശൂർ സ്വദേശികളായ അനിൽ, മുരളി , നിഥിൻ എന്നിവരെയാണ് ബ്ലേഡ് കൊണ്ട് പരിക്കേൽപ്പിച്ചത്. അനിലും മുരളിക്കും മുഖത്താണ് പരിക്ക്. നിഥിന്റെ കൈത്തണ്ടയിലും. അനിലിന്റേയും മുരളിയുടേയും പരിക്ക് സാരമുള്ളതാണ്. അവരെ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. ആലപ്പുഴ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ശക്തൻ സ്റ്റാൻഡിൽ ബ്ലേഡ് കൊണ്ട് 2 പേരെ മുറിവേൽപ്പിച്ചു. പ്രതി പോലീസ് കസ്റ്റഡിയിൽ
![ശക്തൻ സ്റ്റാൻഡിൽ ബ്ലേഡ് കൊണ്ട് 2 പേരെ മുറിവേൽപ്പിച്ചു. പ്രതി പോലീസ് കസ്റ്റഡിയിൽ 1 befunky 2022 11 6 17 10 22](https://dailynewslive.in/wp-content/uploads/2022/12/befunky_2022-11-6_17-10-22-1200x648.jpg)