സംസ്ഥാനത്ത് മദ്യവില വര്‍ദ്ധന ഇന്ന് മുതല്‍ പ്രബല്യത്തില്‍ വന്നു.
2 % വിൽപ്പന നികുതിയാണ് വർദ്ധിച്ചത്. 20 രൂപ സാധാരണ ബ്രാന്റ്കൾക്ക് കൂടുമ്പോൾ ഒരു ലിറ്ററിന് 600 ആയിരുന്നത് 610 ആയി മാറും . മദ്യത്തോടൊപ്പം ബിയറിനും വൈനിനും 2 % വിൽപ്പന നികുതി വർദ്ധിക്കും. മദ്യവില വർദ്ധിപ്പിച്ച ബില്ലിൽ ഗവർണർ ഇന്നലെ ഒപ്പിട്ടിരുന്നു. ഇത് സര്‍ക്കാര്‍ വിജ്ഞാപനമായി പുറത്തിറക്കിയതിന് പിന്നാലെയാണ് ഇന്ന് രാവിലെ മുതല്‍ സംസ്ഥാനത്ത് മദ്യത്തിന് പുതിയ നിരക്കില്‍ വില്പന ആരംഭിച്ചത്.
ജനുവരി ഒന്ന് മുതലാണ് വില വർദ്ധന എന്നറിയിച്ചിരുന്നു എങ്കിലും വില വര്‍ദ്ധന എത്രയും വേഗം നിലവില്‍ വരുമെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു .ഇതിന് പിന്നാലെയാണ് ഇന്ന് മുതല്‍ വില വര്‍ദ്ധന നടപ്പിലാക്കിയത്. 10 രൂപ മുതലുള്ള വർദ്ധനവ് വിവിധ ബ്രാന്‍റികളിൽ രേഖപ്പെടുത്തും. നാല് ശതമാനം വില്‍പ്പന നികുതിയാണ് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്.
എന്നാല്‍ സര്‍ക്കാര്‍ ഔട്ട്ലെറ്റുകള്‍ വഴി വില്‍ക്കുന്ന മദ്യത്തിന് രണ്ട് ശതമാനം വര്‍ദ്ധനവ് ഉപഭോക്താവ് നല്‍കിയാല്‍ മതിയെന്നാണ് ബെവ്കോയുടെ അറിയിപ്പില്‍ പറയുന്നത്. ഇക്കഴിഞ്ഞ നിയമസഭയിലാണ് ഈ ബില്ല് പാസാക്കിയതും ഗവർണ്ണർ ഒപ്പിട്ടതും. സാധാരണ ബ്രാന്‍റുകള്‍ക്ക് മാത്രമാണ് വില വര്‍ദ്ധന ബാധകമാവുക.