ബ്രിട്ടനിലെ കെറ്ററിങിലെ താമസസ്ഥലത്ത് കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിനെയും മക്കളെയും അവസാനമായി ഒരു നോക്ക് കാണണമെന്ന് അച്ഛൻ അശോകൻ പറഞ്ഞു.വൈക്കം എംഎൽഎ സി. കെ ആശ അഞ്ജുവിന്റെ വൈക്കത്തെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു. മൃതദേഹങ്ങൾ നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ 30 ലക്ഷത്തോളം രൂപയുടെ ചിലവുണ്ട്. ഇതിനായി അഞ്ജുവിന്റെ അച്ഛൻ അശോകൻ സുമനസുകളുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.
അഞ്‌ജുവിനെ ഭർത്താവ് സജു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് കോട്ടയത്തുള്ള മാതാപിതാക്കളെ അറിയിച്ചു. സാജുവിനെ 72 മണിക്കൂർ കൂടി പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കും സാജുവിനെതിരെ കൊലക്കുറ്റം ചുമത്തുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അഞ്ജുവിന്റെ കോട്ടയത്തുള്ള കുടുംബത്തെ അറിയിച്ചു.
കുട്ടികളുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും.
വൈക്കം മറവന്‍തുരുത്തിനടുത്ത് കുലശേഖരമംഗലം സ്വദേശിയാണ് നഴ്സ് അഞ്ജു.