ബഫർ സോൺ വിഷയത്തിൽ കെസിബിസി സമരം ദൗർഭാഗ്യകരമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. കെസിബിസിയുടെ ആവശ്യങ്ങൾ അംഗീകരിച്ച പശ്ചാത്തലത്തിൽ . സമരത്തിൽ നിന്ന് പിന്മാറാൻ കർഷക സംഘടനകൾ തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു. മത മേലദ്ധ്യക്ഷന്മാർ രാഷ്ട്രീയ സമരങ്ങൾക്ക് കൂട്ടുനിൽക്കാതെ സർക്കാരുമായി സഹകരിക്കുകയെന്നും മന്ത്രി ആഭ്യർത്ഥിച്ചു. ജോസ് കെ മാണി ഉയർത്തിയ ആവശ്യവും അംഗീകരിച്ചതാണ്. . എന്നാൽ ബഫർസോൺ വിദഗ്ധസമിതിയുടെ കാലാവധി നീട്ടും. ഈ കാര്യത്തിൽ വനം മന്ത്രി മുഖ്യമന്ത്രിയുമായി ചർച്ച നടത്തി.
ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രത്യക്ഷ സമരം തുടങ്ങാൻ ഒരുങ്ങുകയാണ് കെസിബിസി. സർക്കാർ ഇപ്പോൾ സ്വീകരിക്കുന്ന നിലപാടുകളിൽ കടുത്ത ആശങ്കയുണ്ടെന്ന് കത്തോലിക്ക സഭാ നേതൃത്വം അറിയിച്ചു. . താരമശ്ശേരി രൂപതയുടെ നേതൃത്വത്തിൽ മറ്റന്നാൾ ജനജാഗ്രത യാത്ര നടത്തും. പരിസ്ഥിതി ലോല മേഖല ഉൾപ്പെടുന്ന പഞ്ചായത്തുകളിൽ സ്ഥല പരിശോധന അടക്കം നടത്തി ബഫർ സോണിലെ ആശങ്ക പരിഹരിക്കുമെന്നാണ് സർക്കാർ വാഗ്ദാനം. എന്നാൽ ഉപഗ്രഹ സർവ്വേ അശാസ്ത്രീയമെന്നാണ് സഭാ നേതൃത്വത്തിന്റെ പക്ഷം. അതിനെതിരേ . പ്രത്യക്ഷ സമരം തന്നെ തുടങ്ങാനാണ് തീരുമാനം.