IMG 20221215 213039

റോഡ് വികസനം കുഴപ്പമാകുമെന്ന് ആരും മനപ്പായസം ഉണ്ണേണ്ടെന്നും വികസനത്തിന് വേണ്ടി ആരും വഴിയാധാരമാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ 15 ദേശീയ പാതാ വികസന പദ്ധതികളുടെ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗഡ്കരി റോഡ് വികസനത്തിന് ഒപ്പം നിന്നു, ഇതിന് അദ്ദേഹത്തോട് നന്ദി പറയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭൂമി ഏറ്റെടുക്കലിന് 5580 കോടി രൂപയാണ് സംസ്ഥാനം നൽകിയത്.  അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ പ്രാധാന്യം കേന്ദ്രം നൽകുന്നുണ്ട്. ദേശീയപാതയുടെ മുഴുവൻ നിർമാണ ചെലവും കേന്ദ്രമാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയുടെ വികസനത്തിന് മികച്ച റോഡുകൾ വേണമെന്ന് മന്ത്രി നിതിൻ ഗഡ്കരി അഭിപ്രായപ്പെട്ടു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *