രാജ്യത്ത് വിദ്യാഭ്യാസരംഗത്തും, ആരോഗ്യരംഗത്തും, മാനവ വിഭവശേഷിയിലും കേരളം മുന്നിലാണെന്ന് മുഖ്യമന്ത്രി. തിരുവനന്തപുരത്ത് പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് കേന്ദ്രമായി മാറാൻ കേരളത്തിനാകും. കേരളത്തെ നോളജ് എക്കോണമിയായി ഉയർത്തുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ട്.
ഐടി, ഫാർമസ്യൂട്ടികൽസ്, ഫുഡ് പ്രൊസസിങ് പോലുള്ള വ്യവസായങ്ങളെ സംസ്ഥാനം പ്രോത്സാഹിപ്പിക്കുന്നുണ്ട്. കേരള സ്റ്റാർട്ടപ് മിഷന്റെ കോൺക്ലേവ് ഹഡിൾ ഗ്ലോബലിന്റെ നാലാം എഡിഷന് തിരുവനന്തപുരത്ത് തുടക്കം കുറിക്കുകയായിരുന്നു മുഖ്യമന്ത്രി. നിരവധി യുവ സംരംഭകർ സമ്മേളനത്തിൽ പങ്കെടുത്തു. രണ്ട് ദിവസം നീളുന്നതാണ് ഹഡിൾ ഗ്ലോബൽ സമ്മേളനം. സാമൂഹ്യ പ്രതിബദ്ധതയുള്ള സ്റ്റാർട്ടപ്പിനുള്ള പ്രൈഡ് ഓഫ് കേരള പുരസ്കാരം ജെൻ റോബോർടിക്സിന് ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി.