‘കാര്‍ത്തികേയ 2’ എന്ന വന്‍ ഹിറ്റിനു ശേഷം അനുപമ പരമേശ്വരന്റേതായി പ്രദര്‍ശനത്തിന് തയ്യാറായിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ‘ബട്ടര്‍ഫ്ലൈ’. ഡയറക്ട് ഒടിടി റിലീസായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ഡിസ്നി പ്ലസ് ഹോട്സ്റ്റാറില് ഡിസംബര്‍ 29നാണ് ചിത്രം റിലീസ് ചെയ്യുക. സതീഷ് ബാബുവാണ് ‘ബട്ടര്‍ഫ്ലൈ’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. സതീഷ് ബാബു തന്നെ തിരക്കഥയെഴുതുമ്പോള്‍ സംഭാഷണ രചന ദക്ഷിണ് ശ്രീനിവാസാണ്. സമീര്‍ റെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മധുവാണ് ‘ബട്ടര്‍ഫ്ലൈ’ ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്. അനന്ത ശ്രീരാമാണ് ചിത്രത്തിന്റെ ഗാനരചയിതാവ്. കെ എസ് ചിത്രയ്ക്ക് പുറമേ ചിത്രത്തില്‍ അനുപമ പരമേശ്വരനും ഗാനം ആലപിക്കുന്നു. അര്‍വിസാണ് ‘ബട്ടര്‍ഫ്ലൈ’ ചിത്രത്തിന്റെ സംഗീത സംവിധാനം.
അനുപമ പരമേശ്വരന് ചിത്രം ‘ബട്ടര്‍ഫ്ലൈ’ ഒടിടി റിലീസിന്
