ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ മൊറോക്കോയോട് തോറ്റു പുറത്തായ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇൻസ്റ്റഗ്രാമില്‍ കുറിച്ചതു ഹൃദയഭേദകമായ വരികള്‍. മറുപടിയുമായി ബ്രസീലിയന്‍ ഇതിഹാസം പെലെയും. പോര്‍ച്ചുഗലിനായി ലോകകപ്പ് നേടുക എന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവുമായിരുന്നെന്നാണ് റൊണാള്‍ഡോ കുറിച്ചത്. ഞങ്ങളെ പുഞ്ചിരിപ്പിച്ച സുഹൃത്തിന് നന്ദിയെന്നാണ് പെലെയുടെ പ്രതികരണം.
പോര്‍ച്ചുഗലിനായി ലോകകപ്പ് നേടുക എന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവുമെന്ന അടിക്കുറിപ്പുള്ള ഫോട്ടോയ്ക്ക് 19 ദശലക്ഷത്തിലധികം ലൈക്കുകളും നിരവധി കായിക താരങ്ങളുടെയും സെലിബ്രിറ്റികളുടെയും ഉൾപ്പെടെ ഒരു ദശലക്ഷത്തിലധികം കമന്റുകളും ലഭിച്ചു.
37 വയസ്സുകാരനായ ഈ സ്‌ട്രൈക്കറുടെ പ്രകടനം പഴയതു പോലെയാകുന്നില്ല എന്ന് വിമർശകർ. കൂടാതെ പകരക്കാരനായി ഇറങ്ങിയത് അവസാന രണ്ട് ഗെയിമുകളിലും . പോർച്ചുഗീസ് ഇന്റർനാഷണലിന് കിട്ടിയ അവസാന അവരവുമായിരുന്നു ഇത്. ദേശീയ ടീമിനോടുള്ള വിടവാങ്ങൽ പോലെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.