ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ലീഗിനെ കുറിച്ചുള്ള പിണറായിയുടെ നിലപാട് ഗോവിന്ദന് തിരുത്തി. ഇതില്‍ സന്തോഷമെന്നും സതീശന് പറഞ്ഞു. എന്നാൽ യു ഡി എഫില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാനാണെങ്കില്‍ നടപ്പില്ലെന്നും ആ പരിപ്പ് വേവില്ലെന്നും സതീശന് പറഞ്ഞു. ലീഗ് യു ഡി എഫിന്റെ അഭിവാജ്യഘടകമാണ്. ഏകീകൃത സിവില്‍ കോഡ് ബില്ലിനെ രാജ്യസഭയില്‍ കോണ്‍ഗ്രസ് എതിര്‍ത്തെന്നും സതീശന് വിശദീകരിച്ചു. ജെബി മേത്തര്‍ ബില്ലിനെ ശക്തമായി എതിര്‍ത്തു. അബ്ദുല്‍ വഹാബിന്റെ വിമര്‍ശനത്തെക്കുറിച്ച് അറിയില്ല. അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും സതീശന് പറഞ്ഞു.
ഏകീകൃത സിവിൽ കോഡ് സ്വകാര്യ ബില്ലിന് അവതരാണാനുമതി തേടിക്കൊണ്ട് ഇന്നലെ രാജ്യസഭയിൽ നടന്ന ചർച്ചയ്ക്കിടെ അബ്ദുൽ വഹാബ് കോൺഗ്രസ്സിനെ വിമർശിച്ചു എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു വി ഡി സതീശൻ. എന്നാൽ താൻ കോൺഗ്രസ്സിനെ വിമർശിച്ചിട്ടില്ലെന്നും ബില്ല് ചർച്ചയ്ക്ക് എടുത്ത സമയത്തെ സാഹചര്യം വ്യക്തമാക്കിയതായിരുന്നുവെന്നും അബ്ദുൽ വഹാബ് എം പിയും മാധ്യമങ്ങളോട് പറഞ്ഞു.