ഖത്തര്‍ ലോകകപ്പിലെ പ്രീക്വാര്‍ട്ടറില്‍ സ്പെയിനിനും പോര്‍ച്ചുഗലിനും ഇന്ന് മത്സരങ്ങള്‍. ഇന്ന് രാത്രി 8.30ന് സ്പെയിന് മൊറോക്കോയുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വെളുപ്പിന് 12.30 ന് പോര്‍ച്ചുഗല്‍ സ്വിറ്റ്സര്‍ലാണ്ടുമായി ഏറ്റുമുട്ടും. ഇന്നത്തോടെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ അവസാനിക്കും. നാളെ ലോകകപ്പില്‍ മത്സരങ്ങളില്ല. വെള്ളിയാഴ്ച മുതല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കും.ഡിസംബര്‍ 9 ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ ക്രൊയേഷ്യയുമായി ഏറ്റുമുട്ടും.
ഖത്തര്‍ ലോകകപ്പിലെ ഏഷ്യന്‍ കുതിപ്പ് അവസാനിപ്പിച്ചുകൊണ്ട് ദക്ഷിണ കൊറിയയെ തകര്‍ത്താണ് ബ്രസീല്‍ ക്വാര്‍ട്ടറിലെത്തിയത് .ജപ്പാനെ ടൈബ്രേക്കറില്‍ കീഴടക്കി ക്രൊയേഷ്യയും ക്വാര്‍ട്ടറിലെത്തി.