വില്പന കണക്കുകളില്‍ വന്‍ കുതിച്ചു ചാട്ടം നടത്തി സ്കോഡ ഇന്ത്യ. കഴിഞ്ഞ വര്‍ഷം നവംബറിനെ അപേക്ഷിച്ച് 102 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ മാസം സ്കോഡ നേടിയത്. 4433 കാറുകളാണ് ഈ നവംബറില്‍ സ്കോഡ ഇന്ത്യ വിറ്റത്. ഈ വര്‍ഷം 50000 കാര്‍ എന്ന സ്വപ്ന നേട്ടത്തിന് അരികെയെത്തി എന്നും സ്കോഡ പറയുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ സ്കോഡ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അധികം വാര്‍ഷിക വില്പന റെക്കോര്‍ഡ് തിരുത്തിയിരുന്നു. 2022 ലെ ആദ്യ എട്ടുമാസത്തെ വില്പന കണക്കുകള്‍ മാത്രം നോക്കിയപ്പോള്‍ 37568 വാഹനങ്ങളാണ് സ്കോഡ നിരത്തിലെത്തിച്ചത്. ഇതിന് മുമ്പ് ഇത്രയും അധികം വില്പന ലഭിച്ചത് 2012ല്‍ ആയിരുന്നു. 34687 യൂണിറ്റായിരുന്നു അന്നത്തെ വില്പന. ഇതോടെ സ്കോഡയുടെ ഏറ്റവും അധികം വാഹനങ്ങള്‍ വില്‍ക്കുന്ന മൂന്നാമത്ത വിപണിയായും മാറി ഇന്ത്യ. ജര്‍മനിയും ജന്മനാടായ ചെക് റിപ്പബ്ലിക്കുമാണ് ആദ്യ സ്ഥാനങ്ങള്‍ പങ്കുടുന്നത്.