ഡിസംബർ ഒന്ന് മുതൽ കൂട്ടുന്ന പാൽ വില കർഷകർക്ക് പ്രയോജകരമാകും വിധത്തിലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. എന്നാൽ പാൽ വിലയുടെ വർധന കൊണ്ട് കർഷകർക്ക് പ്രയോജനമില്ലെന്ന കാരണത്താൽ കർഷകർ ക്ഷീരമേഖലയില്‍ നിന്ന് പിന്‍മാറുന്നുത് തുടരുകയാണെന്ന് മില്‍മ ചെയര്മാന് കെ.എസ്. മണി മലപ്പുറത്ത് പറഞ്ഞു.മലപ്പുറം ജില്ലയിൽ മാത്രം പാല് ഉല്‍പ്പാദനത്തില്‍ 27 ശതമാനം കുറവുണ്ടായെന്നും അദ്ദഹം പറഞ്ഞു. ഏറ്റവും കൂടുതൽ ക്ഷീരകർഷകർ മേഖലയിൽ നിന്ന് കൊഴിഞ്ഞുപോയതും മലപ്പുറത്താണ്.
വില കൂട്ടുന്നതിനെ തുടർന്ന് അതിർത്തി കടന്നെത്തുന്ന മായം കലർന്ന പാൽവരവിനെ തടയാനായി അതിർത്തികളിൽ പരിശോധന വർധിപ്പിച്ചെന്ന് മന്ത്രി പറഞ്ഞു. കൂടിയ വില കര്ഷകരിലേക്കു തന്നെയാണെത്തുക എന്നും മന്ത്രി കൂട്ടിച്ചർത്തു.