ഗുജറാത്തിൽ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ സുരക്ഷ വീഴ്ച. തെരഞ്ഞെടുപ്പ് റാലിക്കിടെ സ്വകര്യ ഡ്രോൺ പറന്നു. തുടർന്ന് ഡ്രോണും അത് പരത്തിയ മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടപ്രചരണം പൊടിപൊടിക്കുമ്പോഴാണ് ഡ്രോൺ പറന്ന സംഭവം ഉണ്ടായത്. മിക്ക റാലികളിലും പ്രധാനമന്ത്രി പങ്കെടുത്ത് പ്രസംഗിക്കുന്നുണ്ട്. അതിനിടയിലാണ് ബാവ് ലയിൽ പ്രധാനമന്ത്രി പ്രസംഗിച്ചുകൊണ്ട് നിൽക്കേ ഡ്രോൺ പറന്നത്. കസ്റ്റഡിയിലെടുത്ത് മൂന്ന് പേരെ ചോദ്യം ചെയ്യുകയാണ്. പ്രധാനമന്ത്രിയുടെ സുരക്ഷയെക്കുറിച്ചും ഡ്രോൺ പറത്തേണ്ടതിന്റെ മാനദണ്ഡത്തെക്കുറിച്ചും കസ്റ്റഡിയിലുള്ളവർക്ക് ധാരണയുണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം .
ദൃശ്യങ്ങളെടുക്കുകയായിരുന്നു ഉദ്ദേശം എന്നും റിപ്പോർട്ടുകൾ.
പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ സുരക്ഷാ വീഴ്ച , സ്വകര്യ ഡ്രോൺ പറന്നു.
