മൈഗ്രെയ്ന്‍ വരാതെ നോക്കുക എന്നതാണ് അത് തടയുന്നതിന് ഏറ്റവും നല്ല ചികിത്സ. തലയുടെ ഒരു വശത്തെ ബാധിക്കുന്ന തലവേദനയാണ് മൈഗ്രെയിന്‍. ഉയര്‍ന്ന സംവേദനക്ഷമത, ഓക്കാനം, ഛര്‍ദ്ദി എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടാകാം. ഈ നാഡീസംബന്ധമായ രോഗം നിങ്ങളെ ദിവസങ്ങളോളം കിടപ്പിലാക്കുന്ന വേദനയ്ക്ക് കാരണമാകും. കൃത്യമായ പ്രതിരോധ നടപടികള്‍, മരുന്നുകള്‍, ജീവിതശൈലി മാറ്റങ്ങള്‍ എന്നിവയിലൂടെ നിങ്ങള്‍ക്ക് മൈഗ്രെയ്ന്‍ വരാനുള്ള സാധ്യത കുറയ്ക്കാന്‍ സാധിക്കും. അതിനായി മൈഗ്രെയിനുകള്‍ക്ക് കാരണമാകുന്ന പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ കണ്ടെത്തി തടയുക. കഠിനമായ വ്യായാമം തലവേദനയ്ക്ക് കാരണമാകും. പേശികളിലുണ്ടാകുന്ന പിരിമുറുക്കം ടെന്‍ഷന്‍ തലവേദനയുടെ പ്രധാന കാരണങ്ങളിലൊന്നാണ്. മരുന്നുകളുടെ അമിത ഉപയോഗം കാരണം നിങ്ങള്‍ക്ക് മൈഗ്രേന്‍ വരാം. മൈഗ്രേന്‍ വരാന്‍ ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് മദ്യം. പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍, റെഡ് വൈന്‍ മൈഗ്രേന്‍ ഉണ്ടാക്കാനുള്ള സാധ്യത ഉയര്‍ത്തുന്നു. ഒരു പഠനത്തില്‍ കണ്ടെത്തിയത്, റെഡ് വൈന്‍ ഉപയോഗിക്കുന്ന സ്ത്രീകളിലും പുരുഷന്മാരിലും 19.5 ശതമാനം പേര്‍ക്ക് മൈഗ്രെയ്ന്‍ അനുഭവപ്പെട്ടു എന്നാണ്. അനുയോജ്യമല്ലാത്ത യോഗ മൈഗ്രേന്‍ കൂട്ടാന്‍ കാരണമാകും. നിങ്ങളുടെ കഴുത്തില്‍ വളരെയധികം സമ്മര്‍ദ്ദമോ പിരിമുറുക്കമോ ഉണ്ടാക്കുന്ന യോഗകളില്‍ നിന്ന് വിട്ടുനില്‍ക്കുക. അമിതമായി കാപ്പി കുടിക്കുന്നത് മൈഗ്രെയിനിന് കാരണമാകും. ചോക്കലേറ്റ്, ചീസ്, മറ്റ് പാലുല്‍പ്പന്നങ്ങള്‍, മധുരപലഹാരങ്ങള്‍, കഫീന്‍ എന്നിങ്ങനെ എന്തും മൈഗ്രേനിന് കാരണമാകുന്ന ഭക്ഷണങ്ങളാണ്.