കോൺഗ്രസിൽ സമാന്തര പ്രവർത്തനം അനുവദിക്കില്ലെന്ന സതീശന്‍റെ മുന്നറിയിപ്പിന് ശശി തരൂർ മറുപടി നല്‍കി.കേരള രാഷ്ട്രീയത്തിൽ വന്നത് മുതൽ ഒരുഗ്രൂപ്പിന്റെയും ഭാഗമല്ല.ഒരു ഗ്രൂപ്പും സ്ഥാപിക്കാൻ പോകുന്നില്ല. വിഭാഗീയതയുടെ എതിരാളിയാണ് ഞാൻ. ഒരു ഗ്രൂപ്പുകളിലും വിശ്വാസം ഇല്ല.കോൺഗ്രസിന് വേണ്ടിയാണ് ഞാനും രാഘവനും നിൽക്കുന്നത്.അച്ചടക്ക ലംഘനം നടത്തി എന്നതിന് മറുപടി ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൽ സമാന്തര പ്രവർത്തനംഅനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ , തരൂരിന്‍റെ മലബാര്‍ സന്ദര്‍ശനം പരാമര്‍ശിച്ച് പ്രതികരിച്ചിരുന്നു. ഞങ്ങൾ നേതൃത്വം നൽകുന്നിടത്തോളം കാലം പാർട്ടിയിൽ വിഭാഗീയ പ്രവർത്തനംനടത്താൻ ഒരാളെയും അനുവദിക്കില്ല. അത്തരക്കാരെ നിർത്തണ്ടിടത്ത് നിർത്തും. മാധ്യമങ്ങൾ കോൺഗ്രസ് നേതാക്കളെ ഒന്നിനും കൊള്ളാത്തവരായും ഊതിവീർപ്പിച്ചാൽ പൊട്ടുന്ന ബലൂണുകളായും ചിത്രീകരിക്കുന്നു. തിരുവനന്തപുരത്ത് നടന്ന സമരങ്ങളിൽ എംപിയായ ശശി തരൂർ പങ്കെടുത്തോയെന്നത് പരിശോധിക്കൂ. കെ സുധാകരൻ രാജിവയ്ക്കുന്നു എന്ന രീതിയിൽ മാധ്യമങ്ങൾ വാർത്ത പ്രചരിപ്പിച്ചില്ലേയെന്നും വി ഡി സതീശൻ ചോദിച്ചു. ഘടകക്ഷി നേതാക്കൾക്ക് കോൺഗ്രസ് നേതാക്കളോട് ഹൃദയ ബന്ധമാണുള്ളതെന്നും വിഡി സതീശൻ പറഞ്ഞു.