narendra modi donald trump jpg

 

 

ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് പുതിയ തീരുവ ഏർപ്പെടുത്താൻ അമേരിക്ക. ഇന്ത്യയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം വരെയും ചൈനയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 40 ശതമാനം വരെയും അധിക തീരുവ ഏർപ്പെടുത്താനാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം.

 

ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനവും ഇല്ലെന്ന പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ആദ്യഘട്ടം ഉത്തർപ്രദേശിലെയും ഹരിയാനയിലെയും 5 പമ്പുകളിൽ വീതം നടപ്പാക്കാനാണ് കേന്ദ്ര റോഡ് ഗതാഗത, പെട്രോളിയം മന്ത്രാലയങ്ങളുടെ തീരുമാനം. ഗതാഗത നിയമലംഘനം ആവർത്തിച്ചാൽ ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കുന്നതും ആലോചനയിലുണ്ട്.

 

നീതിക്കുവേണ്ടിയാണ് സമരം നടത്തുന്നതെന്നും സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നും വളർമതി വ്യക്തമാക്കി. സമരക്കാരോട് ശത്രുതയില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ കൊണ്ട് മാത്രം പ്രശ്നം പരിഹരിക്കാനാകില്ല. സമരത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും താനൊരു കുറ്റവാളിയല്ലെന്നും നിലവിൽ ഒളിവിൽ പോകേണ്ട സാഹചര്യമാണുള്ളതെന്നും അവർ പറഞ്ഞു.

 

കേരളത്തിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും മാഹിയിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. നവംബർ 25 മുതൽ നവംബർ 27ന് വരെയാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം വിശദമാക്കുന്നത്.

 

ബലാത്സംഗ കേസിൽ മുൻ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ. ഫോണിൻ്റെ പാസ്കോഡ് രാഹുൽ അന്വേഷണ സംഘത്തിന് നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. പാസ്കോഡ് നൽകാൻ രാഹുൽ ബാധ്യസ്ഥനാണെന്നും പാസ്കോഡ് നൽകാതിരിക്കാൻ ഭരണഘടന പരിരക്ഷയില്ലെന്നും സർക്കാർ വ്യക്തമാക്കി. പാസ്കോഡ് നൽകണമെന്ന ഉത്തരവിനെതിരായ രാഹുലിന്റെ അപ്പീലിലാണ് സർക്കാർ നിലപാട് അറിയിച്ചത്.

 

തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ വിശദീകരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. ആർക്കെതിരെയും സൈബർ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. ഷാഫിയുമായി ഉള്ളത് സഹോദര ബന്ധമാണെന്നും ​ഗുരുശിഷ്യ ബന്ധമല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ‌ പറഞ്ഞു.

 

ട്രാവൻകൂർ ടൈറ്റാനിയം അഴിമതി കേസിൽ പ്രതികൾക്കെതിരെ തെളിവില്ലെന്നും കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയതായും സിബിഐ ഹൈക്കോടതിയിൽ. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല നൽകിയ ഹ‍‍ർജിയിലാണ് സിബിഐ നിലപാട് അറിയിച്ചത്. സിബിഐ നിലപാട് രേഖപ്പെടുത്തിയ ഹൈക്കോടതി രമേശ് ചെന്നിത്തലയക്ക് എതിരായ നടപടികൾ അവസാനിപ്പിച്ചു.

 

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിസിൻ വാർഡിനോട് ചേർന്നുള്ള ശുചിമുറിയിൽ ചികിത്സയിലിരുന്ന രോഗി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ വാദം പൊളിയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തിവന്നപ്പോൾ മരണം നടന്നത് പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് 36 മുതൽ 72 മണിക്കൂർ വരെ ഉള്ള സമയത്തിനിടയിലാണെന്ന് കണ്ടെത്തി.

 

ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള പോരിൽ രണ്ടംഗ അന്വേഷണക്കമ്മിഷനെ നിയോഗിച്ചതായുള്ള വാർത്ത നിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജയരാജന്മാർ പരാതി ഉന്നയിച്ചിട്ടില്ലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.

 

ഗുവാഹത്തി അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പ് എമിരിറ്റസ് തോമസ് മേനംപറമ്പിൽ അന്തരിച്ചു. 90 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഹൈദരാബാദിലെ എ.ഐ.ജി ആശുപത്രിയിൽ ഇന്ന് രാവിലെ 5.40-നായിരുന്നു അന്ത്യം.

 

പഞ്ചാബിൽ ബിജെപിയുമായി സഖ്യം പുനഃസ്ഥാപിച്ച ശിരോമണി അകാലിദളിനെ (എസ്എഡി) കടന്നാക്രമിച്ച് കോൺഗ്രസ്. അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ, തന്റെ ബിജെപി വിരുദ്ധനിലപാടിൽനിന്ന് പിന്മാറിയെന്നും കർഷകസമരത്തെ വഞ്ചിച്ചെന്നും പഞ്ചാബ് കോൺഗ്രസ് ആരോപിച്ചു.

 

ചക്കക്കൊമ്പന്‍ ദൗത്യം ഇന്ന് അവസാനിപ്പിച്ചു. ആദ്യ ഡോസ് മയക്കുവെടി വെച്ചെങ്കിലും ആന മയങ്ങിയില്ല. തുടര്‍ന്നാണ് ദൗത്യം അവസാനിപ്പിച്ചത്. രണ്ടാമത്തെ ഡോസ് മയക്കുവെടി കൊണ്ടില്ല. ഉച്ചയ്ക്ക് 3.38-ന് ഓമനക്കുഴി ഭാഗത്തുവെച്ചാണ് ആനയ്ക്ക് ആദ്യ ഡോസ് മയക്കുവെടി വെച്ചത്.

 

വിവാഹത്തട്ടിപ്പുകാരനായ സിനിമാ പ്രവർത്തകൻ പോലീസ് പിടിയിൽ. ആദ്യ വിവാഹം മറച്ചു വച്ച് വിവാഹ തട്ടിപ്പ് നടത്തിയ ചോറ്റാനിക്കര കണയന്നൂർ സ്വദേശി ഇന്ദ്രജിത്ത് (32) ആണ് പിടിയിലായത്. കൊട്ടാരക്കര വാളകം സ്വദേശിനിയുടെ പരാതിയിലാണ് ഇന്ദ്രജിത്ത് അറസ്റ്റിലായത്. ആദ്യ വിവാഹം ഡിവോഴ്സ് ആയതിനുശേഷം അതു മറച്ചുവെച്ച് വിവാഹം കഴിച്ചെന്നതാണ്പരാതി.

 

ബിഹാറിലെ ഛഠ് പൂജയുമായി ബന്ധപ്പെട്ട ആചാരത്തെയും ബിഹാറിലെ സ്ത്രീകളെയും അധിക്ഷേപിക്കുന്ന തരത്തിൽ അശ്ലീല പരാമർശങ്ങൾ നടത്തിയെന്ന ആരോപണത്തിൽ സ്റ്റാൻഡ്-അപ്പ്.കമേഡിയൻ യഷ് മഹേശ്വരിക്കെതിരെ പോലീസ് കേസെടുത്തു. നവംബർ 21-ന് ‘മോറലി ക്വസ്റ്റ്യനബിൾ’ എന്ന പേരിൽ സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ച കോമഡി പരിപാടിയുടെ വീഡിയോയാണ് വിവാദമായത്.

 

 

തിരുപ്പരൻകുൻട്രം ദീപത്തൂണിൽ ദീപം തെളിക്കാതിരുന്നതിൽ ക്ഷേത്രം ദേവസ്ഥാനത്തെ പഴിച്ച് മധുര ജില്ലാ കളക്ടർ. ഉത്തരവ് നടപ്പാക്കാതിരുന്നതിൽ മാപ്പ് ചോദിച്ചു കളക്ടർ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി. അതേസമയം ദീപത്തൂണിൽ ദീപം തെളിക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സ്വദേശി, സുപ്രീം കോടതിയിൽ പുതിയ ഹർജി നൽകി.

 

കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാവ് സൗരവ് ദാസിനോട് ജന്മസ്ഥലം സംബന്ധിച്ച് വ്യക്തതവരുത്തണമെന്ന് കേന്ദ്രം. ഏഴ് ദിവസത്തിനുള്ളിൽ ജന്മസ്ഥലം സംബന്ധിച്ച് വിശദീകരണം നൽകണമെന്നും അതുവരെ പാസ്പോർട്ട് ഉപയോഗിക്കരുതെന്നും ചെന്നൈ റീജിയണൽ പാസ്പോർട്ട് ഓഫീസ് ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയ വക്താവ്.രൺധീർ ജയ്സ്വാൾ പറഞ്ഞു.

 

പതിനായിരം അടി ഉയരത്തിൽ നിന്ന് ചെറുവിമാനം അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് കൂപ്പുകുത്തി. നിമിഷങ്ങൾക്കുള്ളിൽ റഡാറിൽ നിന്ന് കാണാതായി. ചെറുവിമാനം തകർന്ന് 6 പേർ കൊല്ലപ്പെട്ടു. അമേരിക്കയിലെ മിസിസിപ്പിയിലാണ് സംഭവം. നാല് മുതിർന്നവരും 8ഉം 10ഉം വയസ് പ്രായമായ നാല് പേരുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.

 

റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിൽ യുഎഇക്കെതിരെ റെക്കോര്‍ഡ് ഇരട്ടസെഞ്ച്വറി നേടിയ വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. യു.എ.ഇക്കെതിരെ വെറും 53 പന്തിൽ 204 റൺസ് അടിച്ചുകൂട്ടി ഇന്ത്യ എ ടീമിന് അനായാസ വിജയം സമ്മാനിച്ച വൈഭവിന്, ഭാവിയിലെ ഐപിഎൽ ലേലത്തിലോ റീട്ടെൻഷനിലോ 40 കോടി രൂപ വരെ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് ആകാശ് ചോപ്ര പറഞ്ഞു.

 

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് വൻ നേട്ടം. ന്യൂസിലൻഡിനെതിരായ വെല്ലിംഗ്ടൺ ടെസ്റ്റിന് പിന്നാലെ പുറത്തുവിട്ട പുതിയ റാങ്കിംഗിൽ, ബൗളർമാരുടെ പട്ടികയിൽ ജസ്പ്രീത് ബുംറ രണ്ടാം സ്ഥാനത്തേക്ക് കയറി.

 

 

സ്വർണവില വീണ്ടും ഇടിഞ്ഞു. കേരളത്തിൽ ഇന്ന് സ്വർണവില ഗ്രാമിന് 295 രൂപ കുറഞ്ഞ് 11,420 രൂപയായി. 22 കാരറ്റ് സ്വർണം ഒരു പവന് 91,360 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണം ഗ്രാമിന് 240 രൂപ കുറഞ്ഞ് 9,345 രൂപയിലെത്തി. പവന് 74,760 രൂപയാണ് ഇന്നത്തെ നിരക്ക്. 14 കാരറ്റ് സ്വർണത്തിന് 190 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 7,315 രൂപയും പവന് 58,520 രൂപയുമായി. വെള്ളി ഗ്രാമിന് 165 രൂപയാണ് സംസ്ഥാനത്ത് ഇന്നത്തെ വില.

 

എഐ സാങ്കേതികവിദ്യയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന പുതിയ ഉപകരണവുമായി സ്മാർട്ട്ഫോൺ നിർമാതാക്കളായ നത്തിങ്. എഐ ഏജന്റുകളോട് നേരിട്ട് സംസാരിക്കാനും സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാനും എഴുത്തുരൂപത്തിലാക്കാനും കഴിയുന്ന ‘ഇയർ നോട്ട്’ എന്ന പുതിയ ഇയർബഡുകളാണ് കമ്പനി അവതരിപ്പിക്കുന്നത്. ഡിസംബർ 8ന് ഉപകരണം ഔദ്യോഗികമായി പുറത്തിറക്കുമെന്ന് നത്തിങ് അറിയിച്ചു.

 

എഐ രംഗത്ത് വീണ്ടും കരുത്തുതെളിയിച്ച് ഗൂഗിൾ. നവംബർ 18ന് പുറത്തിറക്കിയ പുതിയ എഐ മോഡലായ ജെമിനി 4 നിയോൺ ആഗോളതലത്തിൽ ശ്രദ്ധ നേടുകയാണ്. പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ഗൂഗിൾ പ്ലാറ്റ്‌ഫോമുകളിലും മറ്റ് സേവനങ്ങളിലും മോഡലിന്റെ ഉപയോഗം കുതിച്ചുയർന്നു. ടെസ്‌ല മേധാവി ഇലോൺ മസ്‌ക് ഉൾപ്പെടെയുള്ള പ്രമുഖരും ഗൂഗിളിന്റെ പുതിയ നേട്ടത്തെ പ്രശംസിച്ച് രംഗത്തെത്തി.

 

 

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ പുതിയ മോഡലുകളുമായി വാഹന നിർമാതാക്കൾ. ടാറ്റ, മഹീന്ദ്ര, റെനോ, ഹോണ്ട, വിൻഫാസ്റ്റ് തുടങ്ങിയ കമ്പനികൾ വരും വർഷങ്ങളിൽ പുതിയ ഇലക്ട്രിക് എസ്‌യുവികൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. നിലവിലുള്ള മോഡലുകളുടെ ഇലക്ട്രിക് പതിപ്പുകൾക്കൊപ്പം പുത്തൻ ഡിസൈനിലും സാങ്കേതികവിദ്യയിലുമുള്ള വാഹനങ്ങളും വിപണിയിലെത്തും.

 

ഇന്ത്യൻ വാഹന വിപണിയിൽ വമ്പൻ മോഡൽ നിര വികസിപ്പിക്കാനുള്ള പദ്ധതികളുമായി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ്. 2030-ഓടെ ഇന്ത്യയിൽ 26 പുതിയ മോഡലുകൾ അവതരിപ്പിക്കുമെന്ന് കഴിഞ്ഞ വർഷം കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി പെട്രോൾ, ഡീസൽ എൻജിൻ മോഡലുകൾക്ക് പുറമെ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളും വിപണിയിലെത്തിക്കും. എംപിവി, ഓഫ് റോഡ് എസ്‌യുവി വിഭാഗങ്ങളിലേക്കും ഹ്യുണ്ടായ് പ്രവേശിക്കാൻ ഒരുങ്ങുകയാണ്. പുതിയ തലമുറ ക്രെറ്റ, പ്രീമിയം മൂന്ന് നിര എസ്‌യുവി, പാലിസേഡ് തുടങ്ങിയ മോഡലുകൾ കമ്പനിയുടെ വരാനിരിക്കുന്ന വാഹന നിരയിൽ ഉൾപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.

 

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് അവതരിപ്പിക്കുന്ന, സന്ദീപ് പ്രദീപിനെ നായകനാക്കി അഭിജിത് ജോസഫ് സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രം ‘കോസ്മിക് സാംസണി’ന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. നവംബർ 27ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ടിക്കറ്റുകൾ ബുക്ക് മൈ ഷോ, സൊമാറ്റോയുടെ ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ എന്നീ ഓൺലൈൻ ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ ബുക്ക് ചെയ്യാം. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെയും ഡി ഗ്രൂപ്പിന്റെയും ബാനറിൽ സോഫിയ പോളും മാനുവൽ ക്രൂസ് ഡാർവിനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

 

ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവും സജീവ് പി.കെ.യും ചേർന്ന് നിർമിച്ച മലയാള ചിത്രം ‘ഹാഫി’ന്റെ (HALF) ഏഷ്യൻ പ്രീമിയർ 57-ാമത് രാജ്യാന്തര ചലച്ചിത്രമേളയായ IFFI ഗോവയിൽ വിജയകരമായി അരങ്ങേറി. പനാജിയിലെ പി.വി.ആർ.-ഐനോക്സ് ഓഡിറ്റോറിയം 4-ൽ നടന്ന പ്രത്യേക പ്രദർശനം നിറഞ്ഞ സദസ്സിലാണ് അരങ്ങേറിയത്. ചിത്രത്തിന്റെ റെഡ് കാർപെറ്റ് ചടങ്ങിനും പ്രദർശനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമയെ സ്വീകരിക്കാനെത്തിയ പ്രേക്ഷകരുടെ ആവേശവും നിറഞ്ഞ സദസ്സും അണിയറപ്രവർത്തകർക്ക് വലിയ സന്തോഷമായി.

 

ദില്ലിയിൽ ആറ് വർഷത്തിനിടെ 6,500-ലധികം ശ്വാസകോശ അർബുദ കേസുകൾ റിപ്പോർട്ട് ചെയ്തു. ശ്വാസകോശ അർബുദത്തെ തുടർന്ന് 913 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. 2020 ജനുവരി 1 മുതൽ 2026 ജൂലൈ 31 വരെയുള്ള കാലയളവിൽ എയിംസ് (AIIMS), റാം മനോഹർ ലോഹ്യ ആശുപത്രി, ഡൽഹി സ്റ്റേറ്റ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് (DSCI) എന്നിവിടങ്ങളിലായി 6,581 ശ്വാസകോശ അർബുദ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

 

വൈദ്യശാസ്ത്ര ലോകത്തിന് പുത്തൻ പ്രതീക്ഷകൾ നൽകിക്കൊണ്ട് ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക സ്വീകരിച്ച് ഒരു വർഷം പൂർത്തിയാക്കി അമേരിക്കൻ വനിത. ന്യൂ ഹാംഷെയർ സ്വദേശിനിയായ 58 -കാരി മോളി ഫാൽക്കോയാണ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇതോടെ, മനുഷ്യനല്ലാത്ത മറ്റൊരു ജീവിവർഗത്തിൽ നിന്നുള്ള വൃക്ക സ്വീകരിച്ച് ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന വ്യക്തിയെന്ന റെക്കോർഡും മോളി ഫാൽക്കോയ്ക്ക് സ്വന്തമായി. ഇതോടെ വൃക്കയ്ക്ക് വേണ്ടി കാത്തുനിൽക്കുന്ന രോഗികൾക്ക് വലിയൊരു ആശ്വാസമാവുകയാണ്.

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *