രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസുകളിൽ കരട് കുറ്റപത്രം തയ്യാറായി. തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി ഫ്ലാറ്റുകളിലും പാലക്കാട്ടും എത്തിച്ച് പീഡിപ്പിച്ചെന്ന കേസിലും, ബെംഗളൂരുവിൽ പഠിക്കുന്ന യുവതിയെ നാട്ടിലേക്ക് വരുന്ന വഴിക്ക് ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസിലുമാണ് ഇപ്പോൾ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. നിയമോപദേശത്തിന് ശേഷം മാത്രമായിരിക്കും അന്തിമ കുറ്റപത്രം നൽകുക.കേസിൽ അന്വേഷണം പൂര്‍ത്തിയായെന്ന് എസ്.ഐ.ടി വ്യക്തമാക്കി. കേന്ദ്ര ഡെപ്യൂട്ടേഷനായതോടെ ജി പൂങ്കുഴലി എസ് ഐ റ്റി ചുമതല ഒഴിഞ്ഞിരുന്നു. കുറ്റപത്രം തയ്യാറായ സാഹചര്യത്തിൽ പകരം മറ്റൊരാൾക്ക് അന്വേഷണച്ചുമതല നൽകേണ്ടതില്ലെന്നാണ് പൊലീസിന്റെ തീരുമാനം.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസുകളിൽ കരട് കുറ്റപത്രം തയ്യാറായി
