w 412h 232croprect 42x0x1196x672imgid 01m7khg261a0qd09qwm0bxvj03imgname sonia gandhi belonging a journey of love 4 1794878474433

സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിലേക്ക് ക്ഷണിക്കാൻ വിളിച്ച രാഹുൽ ഗാന്ധിയുമായി ഫോണിൽ സംസാരിക്കാൻ തയ്യാറായില്ലെന്ന വാർത്തകൾക്കിടെ പ്രതികരണവുമായി ഡി.എം.കെ അധ്യക്ഷനും മുൻ തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ രംഗത്ത്. ചടങ്ങിലേക്ക് ഔദ്യോഗിക ക്ഷണക്കത്ത് ലഭിച്ചിരുന്നില്ലെങ്കിലും തന്‍റെ അസിസ്റ്റന്‍റിനെ ഫോണിൽ ബന്ധപ്പെട്ട് വിവരം അറിയിച്ചിരുന്നുവെന്ന് സ്റ്റാലിൻ വ്യക്തമാക്കി. ഫോണിലൂടെ ലഭിച്ച അറിയിപ്പിന്‍റെ അടിസ്ഥാനത്തിൽ സോണിയ ഗാന്ധിക്ക് തന്‍റെ ആശംസകൾ നേരുകയും അവർക്ക് കത്തെഴുതുകയും ചെയ്തിട്ടുണ്ടെന്നും സ്റ്റാലിൻ വിശദീകരിച്ചു. നവംബർ 16-ന് ഡൽഹിയിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ നിന്ന് സ്റ്റാലിൻ വിട്ടുനിന്നത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *