ക്വാഡ് ഇന്ത്യയുടെ ക്രിയാത്മകവും വിശ്വസ്തവുമായ പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില കാര്യങ്ങളിൽ മോദി കർക്കശക്കാരനായ നേതാവാണെന്ന് മാധ്യമ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. മേഖലയുടെ സുരക്ഷിതത്വവും സാമ്പത്തിക ഭദ്രതയും ഉറപ്പുവരുത്തുമെന്നുമായിരുന്നു നേതാക്കളുടെ സംയുക്ത പ്രസ്താവന.

 

കുൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ സി.ആർ.പി.എഫ് പുതിയ സുരക്ഷാ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ജവാന്മാർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നിർബന്ധമാക്കിയതിനൊപ്പം ഡ്യൂട്ടി സമയത്തെ മൊബൈൽ ഉപയോഗത്തിനും നിയന്ത്രണം ഏർപ്പെടുത്തി.

 

കരുവന്നൂർ കള്ളപ്പണക്കേസിൽ പണം തിരിച്ചടച്ചാലും പ്രതിപട്ടികയിൽ നിന്ന് ഒഴിവാകില്ലെന്ന് ഹൈക്കോടതി. ഇരുപത്തിമൂന്നാം പ്രതിയുടെ ഹർജി തള്ളി കൊണ്ടാണ് കോടതി നിരീക്ഷണം. എ ജെ പോൾസന്റെ ഹർജിയാണ് തള്ളിയത്. രണ്ടരക്കോടി രൂപയുടെ വായ്പയാണ് പോൾസൺ ബാങ്ക് അനുവദിച്ചത്. വ്യാജരേഖയിൽ ആയിരുന്നു വായ്പയെന്ന് ഇഡി കണ്ടെത്തിയിരുന്നു.

 

വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം 15,627 സമൂഹമാധ്യമ പോസ്റ്റുകളോ ലിങ്കുകളോ നീക്കം ചെയ്തു. നിയമസഭ ചോദ്യത്തിനാണ് രേഖാമൂലമുള്ള മറുപടി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങൾ ഉൾപ്പെട്ട പോസ്റ്റുകളും നീക്കിയിട്ടുണ്ട്. സേവ്യർ ചിറ്റിലപ്പള്ളിയുടെ ചോദ്യത്തിനാണ് ആഭ്യന്തര മന്ത്രിയുടെ മറുപടി.

 

അഴിമതിയിലും മറ്റ് കേസുകളിലും സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ രംഗത്ത്. ബാലഗോകുലത്തിന്റെ മയിൽ‌പീലി പരീക്ഷയ്ക്ക് അനുമതി നിഷേധിച്ചതിനെ അദ്ദേഹം ശക്തമായി അപലപിച്ചു. മറ്റ് സംഘടനകൾക്ക് അനുമതി നൽകുമ്പോൾ ബാലഗോകുലത്തോട് മാത്രം വിവേചനം കാണിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

 

ശബരിമല തീർത്ഥാടന കാലത്ത് ബോധപൂർവ്വം പ്രതിസന്ധി സൃഷ്ടിക്കാൻ ചില ക്ഷുദ്രശക്തികൾ ശ്രമിക്കുന്നുണ്ടെന്നും ഭക്ഷണത്തിൽ പോലും വിഷം ചേർക്കാൻ കെൽപ്പുള്ളവർ ഇക്കൂട്ടത്തിലുണ്ടെന്നും ദേവസ്വം മന്ത്രി കെ മുരളീധരൻ മുന്നറിയിപ്പ് നൽകി.കച്ചവട താൽപര്യക്കാരാണ് ഇതിന് പിന്നിലെന്നും ഇന്റലിജൻസിനോട് വിഷയം പരിശോധിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

യുഡിഎഫ് സർക്കാരിന്റെ രണ്ട് വൈദ്യുതി കരാറുകളിൽ കോടികളുടെ അഴിമതി നടന്നതായി സിപിഎം. ടെൻഡറോ അനുമതിയോ ഇല്ലാതെ മുഖ്യമന്ത്രി നേരിട്ടാണ് ഇതിന് ഉത്തരവ് നൽകിയതെന്നും സിപിഎം ചൂണ്ടിക്കാട്ടി. സംഭവത്തിൽ സമഗ്രമായ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെട്ടു.

 

സിപിഎം ബാലരാമപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐപി ബിനുവിനെ പൊലീസ് റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തി. സമരക്കേസുകൾക്കും ജാമ്യമില്ലാ കേസുകൾക്കും പുറമെ നാല് ക്രിമിനൽ കേസുകൾ കൂടി നിലവിലുള്ളത് ചൂണ്ടിക്കാട്ടിയാണ് വഞ്ചിയൂർ പൊലീസിൻ്റെ നടപടി.

 

പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് എസ് ബി രാജു രാജി പ്രഖ്യാപിച്ചു. പാർട്ടിയുടെ മുൻകൂട്ടിയുള്ള ധാരണ പ്രകാരമാണ് ഈ മാറ്റമെന്നാണ് സിപിഎം വിശദീകരിക്കുന്നത്. പുതിയ പ്രസിഡന്‍റായി വി പൊന്നുകുട്ടൻ ചുമതലയേൽക്കാനാണ് സാധ്യത.

 

എസ്എഫ്ഐക്കെതിരെ കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റിൽ പ്രമേയം. ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെയുള്ള പ്രതിഷേധത്തിലാണ് പ്രമേയം പാസ്സാക്കിയത്. സിൻഡിക്കേറ്റ് യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. എറണാകുളം മഹാരാജാസ് കോളേജിൽ വെച്ച് നടന്നത് എസ്എഫ്ഐയുടെ ജനാധിപത്യ വിരുദ്ധ സമരമെന്നാണ് പ്രമേയം.

 

സാമ്പത്തിക തട്ടിപ്പ് കേസിൽ തിരുവനന്തപുരം ഡിസിസി അം​ഗം അറസ്റ്റിൽ. ഡോക്ടറുടെ പക്കൽ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് ഡിസിസി അം​ഗം സുഹൈൽ ഷാജഹാൻ പിടിയിലായത്. ആശുപത്രിക്കെതിരെ വ്യാജവാർത്ത ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. എകെജി സെന്‍ററിന് നേർക്ക് ബോംബെറിഞ്ഞ കേസിലും സുഹൈൽ ഷാജഹാൻ പ്രതിയാണ്.

 

വടക്കേ ഇന്ത്യയിലെ അതിരൂക്ഷമായ വായുമലിനീകരണം കാരണം അക്കാദമിക് വിദഗ്ധർ ദക്ഷിണേന്ത്യയിലേക്ക് ചേക്കേറാൻ ആലോചിക്കുന്നു. കുറഞ്ഞ ശമ്പളമാണെങ്കിലും കുടുംബത്തിന്‍റെ ആരോഗ്യത്തിനാണ് ഇവർ മുൻഗണന നൽകുന്നത്. മുൻ പ്രൊഫസറുടെ ലിങ്ക്ഡ്ഇൻ കുറിപ്പാണ് ഈ ചർച്ചകൾക്ക് വഴിവെച്ചത്.

 

ഒരു കോടിയിലേറെ ഹിന്ദു വോട്ടർമാരെ എസ്ഐആറിലൂടെ വെട്ടിയെന്ന മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്‍റെ പരാതിക്കിടെ ഉത്ത‌ർ പ്രദേശിൽ വീണ്ടും കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ഏപ്രിൽ പത്തിന് പ്രസിദ്ധീകരിച്ച ആദ്യ പട്ടികയേക്കാൾ 18.84 ലക്ഷം പേരെ കൂടി ഉൾപ്പെടുത്തിയാണ് ഇന്ന് കരട് പട്ടിക യുപി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇറക്കിയത്.

 

ബംഗ്ലാദേശ് അതിർത്തിക്കുള്ളിലേക്ക് അബദ്ധത്തിൽ കടന്ന ജവാനെ ബംഗ്ലാദേശ് സേന കസ്റ്റഡിയിലെടുത്തു. അതിർത്തിയിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഇന്ത്യൻ സൈനികൻ അതിർത്തിരേഖ മറികടന്നത്. ഉടനെ ബോർഡർ ഗാർഡ് ബംഗ്ലാദേശ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നടപടിക്രമങ്ങൾ വേഗത്തിലാക്കി അദ്ദേഹത്തെ മാതൃരാജ്യത്തേക്ക് കൈമാറാനാണ് ശ്രമം.

 

തീവ്ര വോട്ടർ പട്ടികാ പരിഷ്‌കരണം (എസ്‌ഐആർ) പൂർത്തിയായ ഉത്തർപ്രദേശിൽ സ്‌പെഷ്യൽ സമ്മറി റിവിഷന്റെ (എസ്എസ്ആർ) കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ വോട്ടർമാരുടെ… എണ്ണത്തിൽ വൻ വർധനവ്. 18.84 ലക്ഷം പേരാണ് കരട് പട്ടികയിൽ അധികമായി ഇടംപിടിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 13.58 കോടി കടന്നു.

 

ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ നിർമ്മിത ‘ലൂക്കാസ്’ ആക്രമണ ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ സൈന്യം. ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘർഷം കൂടുതൽ ശക്തമാകുമെന്ന ആശങ്കയും ഇതോടെ ഉയർന്നു. വ്യോമപ്രതിരോധ സംവിധാനമാണ് ഡ്രോണിനെ വെടിവെച്ചിട്ടതെന്നാണ് ഇറാൻ ഔദ്യോഗികമായി അറിയിച്ചത്.

 

ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചന് നിരോധിത വിഘടനവാദ സംഘടനയായ ‘സിഖ്സ് ഫോർ ജസ്റ്റിസ്’ തലവൻ ഗുർപത്വന്ത് സിങ് പന്നൂനിൽ നിന്ന് ഭീഷണി. നവംബർ 19-നും 27-നും ഇടയിൽ മുംബൈയിലെ ബച്ചന്റെ വസതിയായ ‘ജൽസ’യ്ക്ക് മുന്നിൽ തടിച്ചുകൂടാൻ പന്നൂൻ തന്റെ അനുയായികളോട് ആഹ്വാനം ചെയ്തതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

 

ബംഗ്ലാദേശിലെ രാഷ്ട്രീയ സംഘർഷം ബ്രിട്ടനിലേക്കും വ്യാപിക്കുന്നു. നാഷണൽ സിറ്റിസൺ പാർട്ടി (എൻസിപി) അധ്യക്ഷൻ നഹീദ് ഇസ്ലാമിന് സ്വീകരണം നൽകുന്നതിനിടെ ലണ്ടനിലെ റോംഫോർഡിൽ അവാമി ലീഗ് പ്രവർത്തകരും എൻസിപി അനുകൂലികളും തമ്മിൽ ഏറ്റുമുട്ടി. തിങ്കളാഴ്ച രാത്രിയുണ്ടായ സംഘർഷത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.

 

 

ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടു. ബഹ്‌റൈൻ ലക്ഷ്യമാക്കി ഇറാൻ അയച്ച ഡ്രോണുകൾ തകർത്തതായി അമേരിക്കയും അവകാശപ്പെട്ടു. ഇതോടെ പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കൂടുതൽ ശക്തമാവുകയാണ്.

 

ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ സുരക്ഷാ മുന്നറിയിപ്പിന് പിന്നാലെ സ്ഫോടന ശബ്ദങ്ങൾ കേട്ട സംഭവത്തിൽ ഭീഷണി ഒഴിഞ്ഞതായി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ചയുണ്ടായ സുരക്ഷാ ഭീഷണിയെത്തുടർന്ന് രാജ്യത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. നിലവിൽ ഭീഷണി ഒഴിഞ്ഞെങ്കിലും മുൻകരുതൽ നടപടികൾ തുടരുന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

 

ഐപിഎൽ ട്രേഡിങ്ങിലൂടെ മുഹമ്മദ് ഷമിയും എം സിദ്ധാർത്ഥും രാജസ്ഥാൻ റോയൽസിലേക്ക് മാറി. പകരമായി ഇംഗ്ലണ്ട് താരം സാം കറൻ ലഖ്‌നൗ സൂപ്പർ ജയന്റ്സിലെത്തി. പ്രതിഫലം പത്ത് കോടിയിൽ നിന്ന് എട്ട് കോടിയായി കുറച്ചാണ് ഷമി രാജസ്ഥാനിൽ എത്തുന്നത്.

 

ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണി ഐപിഎല്ലില്‍ നിന്ന് വിരമിച്ചു. അടുത്ത ഐപിഎൽ സീസൺ മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ ‘മെന്‍റർ’ (ഉപദേഷ്ടാവ്) റോളിലേക്ക് ധോണി മാറും.

 

എം എസ് ധോണിയുടെ വിരമിക്കലിന് പിന്നാലെ വൈകാരിക കുറിപ്പുമായി സിഎസ്കെ ക്യാപ്റ്റൻ റുതുരാജ് ഗെയ്കവാദ്. ധോണി എന്നും തങ്ങളുടെ നായകനായിരിക്കുമെന്നും അദ്ദേഹത്തിന്റെ ലാളിത്യം വലിയ സ്വാധീനം ചെലുത്തിയെന്നും ഗെയ്ക്വാദ് പറഞ്ഞു.

 

 

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള വിരാട് കോലിയുടെ വിരമിക്കൽ അദ്ദേഹത്തിന്റെ കരിയറിലെ വലിയ അബദ്ധമാണെന്ന് കപിൽ ദേവ്. ഈ തീരുമാനത്തെ ഓർത്ത് പത്ത് വർഷം കഴിയുമ്പോൾ കോലി പശ്ചാതപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

അണ്ടർ 23 വനിതാ ട്വന്റി 20 ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിനെതിരെ മഹാരാഷ്ട്രയ്ക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 128 റൺസെടുത്തപ്പോൾ, മഹാരാഷ്ട്ര 17.2 ഓവറിൽ ലക്ഷ്യം കണ്ടു.

 

റെക്കോർഡ് കുതിപ്പിനു ശേഷം സ്വർണ്ണവിലയിൽ വൻ വീഴ്ച. ഒരു പവൻ സ്വർണ്ണ വില 99,760 രൂപയിലേക്കാണ് താഴ്ന്നത്. എഴുപത് രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണ്ണത്തിന് 12,470 രൂപയിലെത്തി. 239 ദിവസങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ സ്വര്‍ണ്ണവില വീണ്ടും ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തിയത്. ഡോളർ ശക്തി പ്രാപിച്ചതോടെ സ്വർണ്ണത്തിൽ നിന്ന് നിക്ഷേപകർ നിക്ഷേപം പിൻവലിച്ചതാണ് വില ഇടിയാനുള്ള പ്രധാന കാരണം. അമേരിക്കയിൽ പണപ്പെരുപ്പം ഉയർന്നതോടെ ഫെഡറൽ റിസർവ്വ് പലിശ നിരക്ക് ഉയർത്താനുമുള്ള സാധ്യത ഡോളറിന് അനുകൂലമാണ്.

 

 

ഇന്ത്യൻ വാഹന വിപണിയിലേക്ക് പുതിയ കാർ ബ്രാൻഡുമായി പ്രവേശിക്കാനൊരുങ്ങുകയാണ് ജെഎസ്ഡബ്ല്യു. ജെഎസ്ഡബ്ല്യു മോട്ടോഴ്‌സ് ഡിസംബർ 3ന് പുതിയ പാസഞ്ചർ വാഹന നിര അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. കമ്പനിയുടെ ആദ്യ എസ്‌യുവി കോംബാറ്റ് എന്ന പേരിൽ വിപണിയിലെത്തുമെന്നാണ് സൂചന. അന്താരാഷ്ട്ര വിപണിയിൽ വിൽക്കുന്ന ജെറ്റൂർ ടി2 അടിസ്ഥാനമാക്കിയായിരിക്കും പുതിയ എസ്‌യുവി നിർമിക്കുക. ചൈനീസ് വാഹന നിർമാതാക്കളായ ചെറിയുമായി സഹകരിച്ചാണ് ജെഎസ്ഡബ്ല്യു ഈ പുതിയ സംരംഭത്തിന് തുടക്കമിടുന്നത്. പ്ലഗ്-ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി എത്തുന്ന കോംബാറ്റിന് ഫുൾ ടാങ്കിൽ ഏകദേശം 1,100 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ

 

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണ് സന്ദീപ് പ്രദീപ് നായകനായി എത്തുന്ന കോസ്മിക് സാംസൺ. ജോൺ ലൂതർ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അഭിജിത് ജോസഫ് ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. ചിത്രം തിയറ്ററിൽ എത്താൻ ഇനി വെറും 10 ദിവസം മാത്രമാണ് ബാക്കി. ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. നംവബർ 27ന് ചിത്രം തിയറ്ററിൽ എത്തും.

 

ദേശീയ അവാർഡ് ജേതാവായ സജിൻ ബാബു രചനയും സംവിധാനവും നിർവ്വഹിക്കുന്ന തർക്കം എന്ന ചിത്രം മുപ്പത്തിയൊന്നാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. “ഇതുവരെ ചെയ്ത സിനിമകളുടെ മേക്കിം​ഗ് പ്രോസസിൽ നിന്നും വ്യത്യസ്ഥമായി കൊടുങ്ങല്ലൂർ ഭരണിയുടെ പശ്ചാത്തലത്തിൽ ചെയ്ത ഈ ചിത്രം വ്യക്തിപരമായി സംതൃപ്തി നൽകിയ ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു. അതിനായി രാപകിലില്ലാതെ ആത്മാർത്ഥമായി കൂടെ സഹകരിച്ച എല്ലാവരേയും ഈ അവസരത്തിൽ സ്മരിക്കുന്നു, സംവിധായകൻ സജിൻ ബാബു പറഞ്ഞു.

 

ആരോഗ്യകരമായ ഭക്ഷണക്രമം കുടലിന്‍റെ ആരോഗ്യത്തിന് പ്രധാനമാണ്.വിറ്റാമിന്‍ സിയും ഫൈബറുകളും അടങ്ങിയതാണ് ഓറഞ്ച്. ഇവ മലബന്ധത്തെ ചെറുക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.ഫൈബര്‍ ധാരാളം അടങ്ങിയ പേരയ്ക്ക ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.ആപ്പിള്‍ മലബന്ധം തടയാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.

 

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളില്‍ അനാരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മ്മത്ത് ചുളിവുകളുണ്ടാക്കാം. അതിനാല്‍ ഇവ ഒഴിവാക്കുക.ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി പഞ്ചസാരയും പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.കഫീനിന്‍റെ അമിത ഉപയോഗവും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യില്ല.

 

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *