വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം 15,627 സമൂഹമാധ്യമ പോസ്റ്റുകളോ ലിങ്കുകളോ നീക്കം ചെയ്തു. നിയമസഭ ചോദ്യത്തിനാണ് രേഖാമൂലമുള്ള മറുപടി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങൾ ഉൾപ്പെട്ട പോസ്റ്റുകളും നീക്കിയിട്ടുണ്ട്. സേവ്യർ ചിറ്റിലപ്പള്ളിയുടെ ചോദ്യത്തിനാണ് ആഭ്യന്തര മന്ത്രിയുടെ മറുപടി. ഈ സർക്കാർ അധികാരമേറ്റ ശേഷം ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ നിന്ന് മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ചിത്രങ്ങളടങ്ങിയ ന്യൂസ് കാർഡുകളോ ഫോട്ടോകളോ വീഡിയോകളോ നീക്കം ചെയ്യുന്നതിന് സഹ്യോഗ് പോർട്ടൽ വഴി കേരള പൊലീസ് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ എന്നുള്ളതായിരുന്നു ചോദ്യം.
വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം 15,627 സമൂഹമാധ്യമ പോസ്റ്റുകളോ ലിങ്കുകളോ നീക്കം ചെയ്തു
