കേരളത്തിലെ മാലിന്യം തമിഴ്നാട്ടിൽ തള്ളിയ കേസിൽ നാല് പേർ അറസ്റ്റിൽ. മാലിന്യം തള്ളിയ ലോറിയും പിടിച്ചതായി തെങ്കാശി പൊലീസ് അറിയിച്ചു. മെഡിക്കൽ മാലിന്യം തള്ളുന്ന കേരളത്തിന്‍റെ നടപടിക്കെതിരെ തമിഴ്നാട്ടിലെ അതിർത്തി ജില്ലകളിൽ പ്രതിഷേധം ശക്തമാണ്. കേരളത്തിന്‍റെ മാലിന്യക്കൂമ്പാരം അല്ല തമിഴ്നാട് എന്ന ക്യാംപെയിൻ വീണ്ടും സജീവമായതിന് പിന്നാലെയാണ് തെങ്കാശി പൊലീസിന്‍റെ നടപടി. കേരളത്തിലെ ജില്ലകളിൽ നിന്നുള്ള മെഡിക്കൽ മാലിന്യം അടക്കം രാത്രി തെങ്കാശി ശങ്കരൻകോവിലിലെ കൃഷിഭൂമിയിൽ തള്ളിയത് ബിജെപി വിവാദമാക്കിയിരുന്നു. മലയാളത്തിലുള്ള ഫ്ലക്സ് ബോർഡുകൾ, കേരളത്തിൽ വിൽപ്പനയ്ക്കുള്ള മരുന്നുകളുടെ ബോട്ടിലുകൾ തുടങ്ങിയവയാണ് ലോറിയിൽ എത്തിച്ച് തമിഴ്നാട്ടിൽ ഉപേക്ഷിച്ചത്. കേരളത്തിൽ നിന്നുള്ള മാലിന്യം തമിഴ്നാട്ടിലെ കൃഷിഭൂമിയിലാണ് തള്ളുന്നത്. വിഷയത്തില്‍ സർക്കാർ അടിയന്തരമായി ഇടപെടണം എന്നാണ് ഉയരുന്ന ആവശ്യം.
കേരളത്തിലെ മാലിന്യം തമിഴ്നാട്ടിൽ തള്ളിയ കേസിൽ നാല് പേർ അറസ്റ്റിൽ
