ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈൻ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എസ് ജി പാളയ എന്ന് പുനർനാമകരണം ചെയ്ത താവരക്കരെ സ്റ്റേഷനിലാണ് മുഖ്യമന്ത്രി ഡി കെ ശിവകുമാറിനൊപ്പം പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് നിർവഹിച്ചത്. എസ് ജി പാളയത്ത് നിന്ന് ബെംഗളൂരു ഐ ഐ എമ്മിലേക്ക് പ്രധാനമന്ത്രി മെട്രോയിൽ യാത്ര ചെയ്തു. പണം നൽകി ടിക്കറ്റ് എടുത്താണ് പ്രധാനമന്ത്രി യാത്ര നടത്തിയത്.രാവിലെ 10.10ന് ബെംഗളൂരുവിൽ എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ഡി കെ ശിവകുമാർ എച്ച് എ എൽ വിമാനത്താവളത്തിൽ സ്വീകരിച്ചു. തുടർന്ന് ജിഗിണിയിലെ എസ് വ്യാസ ക്യാമ്പസിൽ സുവർണ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. ബെംഗളൂരു – മംഗളൂരു – ഗോവ വന്ദേഭാരത് എക്സ്പ്രസും മോദി ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് 15,600 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.
ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈൻ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
