അടൂർ പൊലീസ് സ്റ്റേഷൻ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമെന്ന് പി. ജയരാജൻ. അടൂരിലെ കുറുവാ സംഘം കസ്റ്റഡിയിലുള്ള കുറ്റാരോപിതനെ ആക്രമിച്ചു. കോൺഗ്രസിന്റെ കുറുവാ സംഘത്തെ അടിച്ചോടിക്കേണ്ട പൊലീസ് നോക്കി നിന്നുവെന്നും ജില്ലാ പഞ്ചായത്ത് അംഗം സ്റ്റേഷനിലെത്തി കുറ്റാരോപിതനെ ചീത്തവിളിച്ചുവെന്നും സിപിഎം നേതാവ് പി ജയരാജൻ. പൊലീസ് ഉദ്യോഗസ്ഥനെയും ആക്രമിച്ചു. കോൺഗ്രസുകാർക്കെതിരെ തക്കതായ വകുപ്പ് ചുമത്തി കേസെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടൂർ പൊലീസ് സ്റ്റേഷൻ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമെന്ന് പി. ജയരാജൻ
