പുതിയ ബാർ ലൈസൻസുകൾ അനുവദിച്ചതിൽ വിശദീകരണവുമായി എക്സൈസ് കമ്മീഷണർ സാംബശിവ റാവു. ജൂൺമാസത്തിൽ അനുവദിച്ച ലൈസൻസുകൾ പൊതുജനങ്ങൾ ദിവസേന ഉപയോഗിക്കുന്ന ബാറുകൾക്കല്ലെന്നും സർക്കാർ സ്ഥാപനമായ സിയാലിൻ്റെ അപേക്ഷ പ്രകാരമാണ് ലോഞ്ചിൽ ലൈസൻസ് നൽകിയതെന്നും സാംബശിവറാവു പറഞ്ഞു. ഓഗസ്റ്റ് മാസത്തിലെ സർക്കാർ മറുപടിക്കു ശേഷം ലൈസൻസ് അനുവദിച്ചിട്ടില്ലെന്ന് കമ്മീഷണർ വ്യക്തമാക്കി
ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലമാറ്റത്തിൽ കടുത്ത അതൃപ്തി. സിവിൽ സർവീസ് ബോർഡ് ചേരാതെയാണ് സ്ഥലമാറ്റിയതെന്നാണ് ഉയരുന്ന വിമർശനം. ബോർഡ് ചേർന്നുമാത്രം സ്ഥലമാറ്റമെന്ന കർശന നിർദ്ദേശം കോടതി നൽകിയിരുന്നു. ചട്ടം പാലിക്കാതെയായിരുന്നു മണിക്കൂറുകൾക്കുള്ളിലെ ഇന്നലെ നടന്ന സ്ഥലമാറ്റമെന്നാണ് പരാതി.
ഐഎഎസ് തലപ്പത്തെ മാറ്റവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി കെ മുരളീധരൻ. ഭരണത്തിൽ ഇതൊക്കെ മാറി വരുമെന്നും സ്വാഭാവിക ട്രാൻസ്ഫർ ആണെന്നും കെ മുരളീധരൻ പറഞ്ഞു. ഐഎഎസ് അസോസിയേഷനുമായിട്ട് കൂടിയാലോചനകൾ നടത്താറില്ലെന്നും ഒരു അദ്ഭുതവുമുണ്ടായിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.
സംസ്ഥാനത്ത് ബാറുകളുടെ ലൈസൻസ് പുതുക്കൽ മാത്രമല്ല പുതിയ ബാർ ലൈസൻസുകളും അനുവദിച്ചതായി റിപ്പോർട്ട്. നെടുമ്പാശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിലാണ് രണ്ട് ബാറുകൾക്ക് അനുമതി നൽകിയതെന്നാണ് വിവരം
സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലമാറ്റത്തിൽ യുഡിഎഫ് സർക്കാരിനെതിരെ എംവി ഗോവിന്ദൻ. വകുപ്പുതലത്തിൽ ഉദ്യോഗസ്ഥരെ മാറ്റുന്നത് അഴിമതി നടത്താനാണെന്നും വകുപ്പ് മന്ത്രി അറിയാതെ ബാർ ലൈസൻസ് കൊടുത്തു എന്നത് വിചിത്രമായ കാര്യമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സമരത്തിൽ വിദ്യാർഥികൾക്ക് പിന്തുണയുമായി മുൻ വിസിമാരുടെയും പ്രൊ വി സി മാരുടെയും സംയുക്ത പ്രസ്താവന. വിദ്യാർഥികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഏറെ നാളായി സമരത്തിലാണ്. സമരവുമായി ബന്ധപ്പെട്ട് 16 വിദ്യാർഥികളെ സർവകലാശാല സസ്പെന്റ് ചെയ്യുകയുണ്ടായി.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതിയിൽ. ജഡ്ജിക്കെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടി ആരംഭിക്കണമെന്ന് ആവശ്യം. എറണാകുളം മുൻ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസിനെതിരെയാണ് ഹർജി.
കൊല്ലത്ത് വീണ്ടും ഒരേ സീരിയൽ നമ്പരിൽ രണ്ട് ലോട്ടറി. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറിയിലാണ് ഗുരുതര പിഴവ് കണ്ടെത്തിയത്. ഡീസന്റ് ജംഗ്ഷനിലെ മീനാക്ഷി ലോട്ടറി ഏജൻസിയിലാണ് ഒരേ നമ്പരിലുള്ള കേരള സർക്കാർ സ്ത്രീശക്തി ലോട്ടറികൾ ലഭിച്ചത്.
ചേരാനല്ലൂർ വാഹന അപകട കേസിലെ പ്രതിയായ 17 കാരന്റെ വ്യക്തി വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്ത് എറണാകുളം സൈബർ പോലീസ്. സോഷ്യൽ മീഡിയയിലെ 17 യൂസർ ഐഡികൾക്ക് എതിരെയാണ് കേസ്. കോടതി നിർദേശത്തെ തുടർന്നാണ് പോലീസ് കേസെടുത്തത്.
മീനങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിൽ സ്കൂൾ അധികൃതർ വിനോദയാത്രയ്ക്ക് അനുമതി തേടിയിരുന്നതായി റിപ്പോർട്ട്. വിനോദയാത്രയ്ക്ക് അനുമതി തേടി സ്കൂൾ അധികൃതർ ആർഡിഡിക്ക് അയച്ച അപേക്ഷയുടെ പകർപ്പ് പുറത്തുവന്നു
പുനലൂരിൽ പേവിഷബാധയേറ്റ് എട്ടു വയസ്സുകാരി നിയ ഫൈസൽ മരിച്ച സംഭവത്തിൽ ചികിത്സിച്ച ആശുപത്രികളുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. കുട്ടിക്ക് നൽകേണ്ട ഇമ്യൂണോ ഗ്ലോബുലിൻ വാക്സിൻ ഡോസ് കൃത്യമായ അളവിൽ നൽകിയിട്ടുണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.
ശ്രീകാര്യത്ത് 17കാരൻ അഭിരാമിന്റെ കൊലപാതകത്തിൽ വൻവഴിത്തിരിവ്. കൊല ചെയ്യാനുദ്ദേശിച്ചത് അഭിരാമിനെ അല്ലെന്ന് പ്രതിയുടെ മൊഴി. ലക്ഷ്യമിട്ടത് അഭിരാമിന്റെ മറ്റൊരു സുഹൃത്തിനെ ആയിരുന്നുവെന്നും സുഹൃത്തിനെ വിളിച്ചുവരുത്താൻ വേണ്ടി അഭിരാമിനെ ഉപയോഗിക്കാൻ തീരുമാനിച്ചെന്നുമാണ് പ്രതിയുടെ മൊഴി.
വയനാട് വാഴവറ്റയിലെ വീട്ടമ്മ അമ്മിണിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ അയൽവാസിയായ വയോധിക അറസ്റ്റിൽ. വാഴവറ്റ എടത്തിൽ ഉന്നതിയിലെ അമ്മിണിയാണ് പൊലീസിന്റെ പിടിയിലായത്. ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.
പ്രശസ്ത മേക്കപ്പ്മാൻ പാണ്ഡ്യൻ അന്തരിച്ചു. 75ആം വയസ്സിൽ ചെന്നൈയിലെ വസതിയിൽ ആയിരുന്നു അന്ത്യം. സംസ്കാരം വൈകീട്ട് നാലിന് ചെന്നൈ നെസപാക്കം വൈദ്യുതശ്മശാനത്തിൽ നടക്കും
ഒമാൻ തീരത്ത് ഇന്ത്യൻ പതാക വഹിച്ചിരുന്ന എംഎസ്വി അൽ ജുസുഫി എന്ന കപ്പലിന് നേരെ ആക്രമണം. 13 പേരെ കപ്പലിൽ നിന്ന് സുരക്ഷിതരായി രക്ഷപ്പെടുത്തിയിട്ടുണ്ട്. തിരിച്ചറിയാത്ത മേഖലയിൽ നിന്നുണ്ടായ വ്യോമാക്രമണത്തിലാണ് ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടതെന്ന് കേന്ദ്രമന്ത്രി സർബാനന്ത സോണോവാൾ വിശദമാക്കി.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (HPCL) റിഫൈനറിയിൽ തീപിടിത്തമുണ്ടായി. ബിടുമെൻ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഇന്റർമീഡിയറ്റ് ഉൽപ്പന്നമായ ‘റഫ് പിച്ച് ഓയിൽ’ അടങ്ങിയ ടാങ്കിന് സമീപമാണ് തീ പടർന്നത്. എണ്ണ ടാങ്ക് പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് എച്ച്.പി.സി.എൽ വൃത്തങ്ങൾ നൽകുന്ന പ്രാഥമിക വിവരം.
സംസ്ഥാനത്തെ ഐടി കമ്പനികളിൽ കന്നഡിഗർക്ക് തൊഴിലവസരം ആവശ്യപ്പെട്ട് കന്നഡ അനുകൂല സംഘടനകളുടെ പ്രചാരണം ആരംഭിച്ചു. ബെംഗളൂരുവിലടക്കുള്ള വിവിധ ഐടി പാർക്കുകളിലും കമ്പനികളിലും കർണാടക സ്വദേശികൾക്കും തൊഴിൽ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടാണ് കെആർവിയുടെ നേതൃത്വത്തിൽ പ്രചാരണം ആരംഭിച്ചിരിക്കുന്നത്.
ദീപാവലിയുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ സർവ്വീസ്. നവംബർ 6ന് ആണ് പ്രത്യേക ട്രെയിൻ സർവീസ്. വൈകിട്ട് 4.40ന് ബെംഗളൂരു കന്റോൺമെന്റിൽ നിന്നാണ് ട്രെയിൻ പുറപ്പെടുക. ഞായറാഴ്ച രാവിലെ 6 മണിക്ക് ബെംഗളൂരുവിൽ എത്തും.
അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ എസ്ഐആറിലൂടെ 12.2% വോട്ടർമാർ കുറഞ്ഞു. കുറഞ്ഞതില്‍ 90 ശതമാനവും ഉത്തർ പ്രദേശിലേതാണ്. പഞ്ചാബിൽ 2.15 കോടിയിൽനിന്നും 2.01 കോടിയായി കുറഞ്ഞു. ഉത്തരാഖണ്ഡിൽ 80 ലക്ഷത്തിൽനിന്നും 72 ലക്ഷമായി കുറഞ്ഞു. മണിപ്പൂരിൽ കുറഞ്ഞത് 20.90 ലക്ഷത്തിൽനിന്നും 19.61 ലക്ഷത്തിലേക്കും ഗോവയിൽ 11.85 ലക്ഷത്തിൽനിന്നും 10.58 ലക്ഷമായും കുറഞ്ഞു
നേപ്പാളിലെ പ്രശസ്തമായ മലയോര ജില്ലയായ സോളുഖുംബുവിൽ ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് ഒരാൾ കൊല്ലപ്പെട്ടു. ഹെലിപാഡിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. വിദേശിയാണ് അപകടത്തിൽ കൊല്ലപ്പെട്ടതെന്നാണ് ലഭ്യമാകുന്ന വിവരം.
അറബിക്കടലിൽ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത് ബന്ദികളാക്കിയ ‘അസിനി’ എന്ന ഇറാനിയൻ മത്സ്യബന്ധന കപ്പലിലെ 20 ജീവനക്കാരെ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന. 48 മണിക്കൂർ നീണ്ട കൃത്യമായ ഏകോപനത്തോടെയുള്ള ദൗത്യത്തിലൂടെയാണ് നാവികസേന ദൗത്യം പൂർത്തിയാക്കിയത്.
അമേരിക്കയുമായി മധ്യസ്ഥ രാജ്യങ്ങളായ പാകിസ്താനിലൂടെയും
ഖത്തറിലൂടെയും ചര്‍ച്ചകള്‍ തുടരുന്നുവെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. ചര്‍ച്ചയിലൂടെ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് ഇറാന് പ്രതിജ്ഞാബദ്ധമാണെന്ന് ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാനും വ്യക്തമാക്കി.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സൂപ്പർ ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്വെൽ. 14 വർഷം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് 38കാരനായ മാക്സ്വെൽ വിരാമമിട്ടത്.
ഐപിഎൽ 2027 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് നായകനും ഓൾറൗണ്ടറുമായ ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിങ്സിലേക്ക് മാറാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഹാര്‍ദിക്കിനെ കൈമാറുന്നത് സംബന്ധിച്ച് പഞ്ചാബ് കിങ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്.
സൂപ്പർഹിറ്റ് ചിത്രം ‘ജെന്റിൽമാൻ’ വീണ്ടും ബിഗ് സ്ക്രീനിലേക്ക്. വരുന്ന ഡിസംബർ 11ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റീ റിലീസ് ചെയ്യുമെന്ന് പ്രൊഡ്യൂസർ കെ.ടി. കുഞ്ഞുമോൻ പ്രഖ്യാപിച്ചു. സംവിധായകൻ എസ്. ശങ്കറിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു 1993- ൽ പുറത്തിറങ്ങിയ ജെന്റിൽമാൻ.എ.ആർ. റഹ്മാൻ ഒരുക്കിയ ഹിറ്റ് ഗാനങ്ങളും അർജുന്റെ തകർപ്പൻ പ്രകടനവും വീണ്ടും തിയേറ്ററിൽ ആസ്വദിക്കാം.
എസ് എസ് രാജമൗലി അവതരിപ്പിച്ച ഫഹദ് ഫാസിൽ നായകനായ “ഡോണ്ട് ട്രബിൾ ദി ട്രബിൾ” തിയേറ്ററിലെ വിജയകരമായ പ്രദർശനങ്ങൾക്ക് ശേഷം ഒടിടിയിലും തരംഗമാകുന്നു. ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സ് ട്രെൻഡിങ് ലിസ്റ്റിൽ രണ്ടാമതാണ്. ഫഹദ് ഫാസിലിൻ്റെയും ബാലതാരം സാറയു ടെയും മികച്ച പ്രകടനവും കാലഭൈരവയുടെ സംഗീത സവിധാനവും ചിത്രത്തിനെ മികച്ചതാക്കുന്നു.
സ്വർണ വിലയിൽ നേരിയ വർധനവ്. ഗ്രാമിന് 25 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് 1,02,400 രൂപയായി. അതേസമയം വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു.
പ്രീമിയം വിപണിയിൽ പുതിയ നീക്കത്തിനൊരുങ്ങി വൺപ്ലസ്. കമ്പനിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകളായ വൺപ്ലസ് 16, വൺപ്ലസ് 16ആർ എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസമാണ് ഫോണുകൾ ചൈനയിൽ അവതരിപ്പിച്ചത്.
ശരീരത്തിന് വിവിധ പ്രധാന പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് ആവശ്യമായ ഒരു ധാതുവാണ് സിങ്ക്. ശരീരത്തിന് ആവശ്യമായേക്കാവുന്ന പോഷകങ്ങൾക്കൊപ്പം സിങ്കും ധാരാളമായി അടങ്ങിയ ഒന്നാണ് നട്സുകൾ. നിലക്കടല, കശുവണ്ടി, ബദാം തുടങ്ങിയവ സിങ്കിന്റെ മികച്ച ഉറവിടങ്ങളാണ്. ഇവയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, നാരുകൾ തുടങ്ങി മറ്റ് പല പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. വിവിധ തരം നട്സുകളിൽ വച്ച് കശുവണ്ടിയിലാണ് ഏറ്റവും കൂടുതൽ സിങ്ക് അടങ്ങിയിരിക്കുന്നത്.
ബദാമിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ദിവസവും ബദാം കഴിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേത്തി പറയുന്നു. “ഒന്നാമതായി, നിങ്ങളുടെ ഹൃദയം. ബദാം കഴിക്കുന്നത് എൽ.ഡി.എൽ (LDL) അഥവാ ‘മോശം കൊളസ്ട്രോൾ’ അളവ് ഡെസിലിറ്ററിന് ഏകദേശം 5 മില്ലിഗ്രാം വരെ കുറയ്ക്കുന്നതായി ഒരു മെറ്റാ-അനാലിസിസിൽ കണ്ടെത്തി.
ഇന്ത്യൻ വാഹന വിപണിയിൽ കോംപാക്ട്, മിഡ്സൈസ് എസ്യുവികൾക്ക് ആവശ്യക്കാർ ഏറുകയാണ്. ഇതിന്റെ ഭാഗമായി മാരുതി, ഹ്യുണ്ടായ്, മഹീന്ദ്ര, ടാറ്റ തുടങ്ങിയ പ്രമുഖ കമ്പനികൾ വരും വർഷങ്ങളിൽ 10 പുതിയ മോഡലുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നു.
