ജെറീനയുടെ ബാറ്റില്‍ റോയേല്‍ ഗെയിമായ ‘ഫ്രീ ഫയര്‍ ഇന്ത്യ’ ഇന്ത്യയിലേക്ക് തിരിച്ചെത്തി. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ആപ്പ് ആയാണ് ഗെയിം പുനരവതരിപ്പിച്ചിരിക്കുന്നത്. 2022 ഫെബ്രുവരിയില്‍ സുരക്ഷാ കാരണങ്ങളും ഡാറ്റാ സ്വകാര്യതയുമായി ബന്ധപ്പെട്ട് നിരോധനം നേരിട്ട ചൈനീസ് ആപ്പുകളില്‍ ഒന്നായിരുന്നു ഫ്രീ ഫയര്‍. ഐഒഎസ് ആപ്പ് സ്റ്റോറിലും ആന്‍ഡ്രോയിഡ് ഗൂഗിള്‍ പ്ലേയിലും ഇപ്പോള്‍ ഫ്രീ ഫയര്‍ ഇന്ത്യ ലഭ്യമാണ്. ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ വിധത്തിലുള്ള ഫീച്ചറുകളും ഇന്‍ ഗെയിം ഇവന്റുകളുമായാണ് ഗെയിം എത്തുന്നത്. നവംബര്‍ 15 വരെ പ്രത്യേക ദീപാവലി കാമ്പയിന് ഗെയിമില്‍ ലഭ്യമാണ്. വ്യത്യസ്ത സ്മാര്‍ട്ഫോണുകളില്‍ ആസ്വദിക്കാനാവും വിധം ഒപ്റ്റിമൈസ് ചെയ്താണ് ഫ്രീ ഫയര്‍ ഇന്ത്യ ഒരുക്കിയതെന്ന് ജെറീന പറയുന്നു.
