പത്മാവതി എന്ന കുട്ടി അമ്മയുടെ വയറ്റിലായിരുന്ന കാലം മുതല്‍ അക്ഷരം പഠിക്കുന്നതുവരെയുള്ള കാലത്തെ ചെറുതും വലുതുമായ സംഭവങ്ങളാണ് ഈ ബാലസാഹിത്യ കൃതിയിലൂടെ അവതരിപ്പിക്കുന്നത്. കോവിഡ് മഹാമാരി ലോകത്തെ ചലനരഹിതമാക്കിയ കാലം കൂടിയായിരുന്നു അത്. വീടിനുള്ളിലെ അടച്ചിട്ട ജീവിതവും അപൂര്‍വ്വമായി കാണുന്ന മനുഷ്യരും ചേര്‍ന്നൊരു ബാല്യം, ജോലിക്ക് പോകുന്ന മാതാപിതാക്കളുടെ പിരിമുറുക്കങ്ങളും അവരുടെ അസാന്നിധ്യത്തില്‍ അപ്പൂപ്പനും അമ്മൂമ്മയും കൊച്ചുമകളും തമ്മിലുള്ള സ്നേഹബന്ധവും അവരുടെ കഥപറച്ചിലുകളും ചേരുന്ന പുസ്തകം. കഥ നടക്കുന്നത് തമിഴ്നാട്ടിലാണ് എന്നതിനാല്‍ ആ പ്രദേശങ്ങളിലൂടെ വായനക്കാര്‍ക്കും സഞ്ചരിക്കാം. ‘കോവിഡ് കാലത്തെ ബാല്യം’. വി ആര് അജിത് കുമാര്‍. ഗ്രീന്‍ ബുക്സ്. വില 95 രൂപ.
