ചെറുകിട ധനകാര്യ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള സൈബര്‍ തട്ടിപ്പ് പെരുകുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ രാജ്യത്തെ ചെറുകിട ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഏകദേശം 300 കോടിയോളം രൂപയാണ് സൈബര്‍ തട്ടിപ്പിലൂടെ അപഹരിച്ചത്. 1,000 കോടി രൂപയോ അതില്‍ താഴെയോ ടേണ്‍ഓവറുള്ള ചെറുകിട എന്‍ബിഎഫ്സികളാണ് ഏറ്റവും കൂടുതല്‍ സൈബര്‍ തട്ടിപ്പിനിരയാകുന്നത്. ഒന്നിലധികം എഐ ഏജന്റുകളെ ഒരേസമയം പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ, സ്ഥാപനങ്ങളുടെ സൈബര്‍ സിസ്റ്റത്തിലേക്ക് നുഴഞ്ഞുകയറുന്നത് മുതല്‍ തട്ടിപ്പ് നടത്തുന്നതിനു വേണ്ടിവരുന്ന സമയം കേവലം മണിക്കൂറുകളായി ചുരുക്കാന്‍ എഐ സംവിധാനങ്ങള്‍ക്ക് കഴിയുമെന്ന് ദേശീയ സൈബര്‍ സുരക്ഷ ഏജന്‍സിയായ മുന്നറിയിപ്പ് നല്‍കുന്നു.
എന്‍ബിഎഫ്സികളെ ലക്ഷ്യമിട്ട് എഐ തട്ടിപ്പ് പെരുകുന്നു
