എസ്എംഎ മരുന്നു വിവാദത്തില്‍ മരുന്ന് വാങ്ങിയത് എൽഡിഎഫ് കാലത്തെ കൂടിയാലോചനകളെ തുടർന്നാണെന്ന് റിപ്പോർട്ടുകൾ. സംസ്ഥാന മിഷൻ ഡയറക്ടർ അഡിഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിലാണ് സുപ്രധാന വിവരം. നാറ്റ്കോ മരുന്ന് ശുപാർശ ചെയ്തുകൊണ്ട് ടെക്നിക്കൽ കമ്മിറ്റി നൽകിയ നിർദ്ദേശങ്ങൾ ഉൾപ്പെടെ രേഖപ്പെടുത്തിയ കത്താണ് നൽകിയത്. എൽഡിഎഫ് സർക്കാർ നിയമിച്ച സംസ്ഥാന നോഡൽ ഓഫീസർ ഡോ. യു ആർ രാഹുൽ ഒപ്പിട്ടാണ് കത്ത് നൽകിയത്. ഈ കത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു യുഡിഎഫ് സർക്കാർ മരുന്നു വാങ്ങാൻ കരാർ ഉണ്ടാക്കിയത്. മെയ് 8 നായിരുന്നു വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടുന്ന ടെക്നിക്കൽ കമ്മിറ്റി നാറ്റ്ക്കോ മരുന്ന് ശുപാർശ ചെയ്തത്. സംസ്ഥാന മിഷൻ ഡയറക്ടർ യുഡിഎഫ് സർക്കാർ അധികാരമേറ്റത്തിന് പിന്നാലെ കത്ത് നൽകുകയായിരുന്നു.
എസ്എംഎ മരുന്നു വിവാദത്തില്‍ മരുന്ന് വാങ്ങിയത് എൽഡിഎഫ് കാലത്തെ കൂടിയാലോചനകളെ തുടർന്നാണെന്ന് റിപ്പോർട്ടുകൾ
